രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.


ന്യൂഡൽഹി :  രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും നിയമം തുല്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ഏകീകൃത സിവില്‍ കോഡിനെ പിന്തുണക്കുന്നോ ഇല്ലയോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. '1950 മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് ഞങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. യാതൊരു മതേതര രാജ്യത്തും എല്ലാ മതവിഭാഗങ്ങളിലും പെടുന്ന പൗരന്മാര്‍ക്ക് നിയമങ്ങള്‍ തുല്യമായിരിക്കണം. ഇതാണ് ഞങ്ങളുടെ വാഗ്ദാനം. ഞങ്ങള്‍ അത് നടപ്പാക്കും' അദ്ദേഹം പറഞ്ഞു.