പുകവലിക്കുന്നവർ ആണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം.

പുകവലിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

പുകവലിക്കുന്നവർ ആണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം.


കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുകവലിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുകവലിക്കുന്നതിലൂടെ കൈയ്യില്‍ നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ അണുബാധകളുടെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ആളുകളെ കൊറോണ വൈറസ് ബാധിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. പുകവലിക്കുന്നവരില്‍ കടുത്ത ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ സ്ഥിരീകരിച്ചതായി മന്ത്രാലയം അറിയിച്ചു. പുകവലി ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു, അതുവഴി പ്രതിരോധശേഷി കുറയ്ക്കുകയും ശരീരത്തിന് വിവിധ രോഗങ്ങളെ പ്രതിരോധിക്കാന്‍ പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു.