നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇനി ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിയ്ക്കും : ഇനി ബൈഡനും മോദിയും ഭായി ഭായി

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇനി ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിയ്ക്കും : ഇനി ബൈഡനും മോദിയും ഭായി ഭായി


വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇനി ഇന്ത്യയുമായി ചേര്‍ന്നു പ്രവര്‍ത്തിയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച്‌ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.വിജയാശംസകള്‍ നേര്‍ന്ന് കൊണ്ട് നരേന്ദ്രമോദി ബൈഡനെ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച്‌ സംസാരിച്ചിരുന്നു. ഇന്ത്യ- യുഎസ് ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള ആഗ്രഹവും മോദി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജോ ബൈഡന്‍ മോദിക്ക് നന്ദി അറിയിച്ചത്.

കോവിഡ് പ്രതിസന്ധി, സമ്ബദ്വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യയുമായി
ഒത്തുപ്രവര്‍ത്തിക്കാന്‍ ജോ ബൈഡന് താല്‍പ്പര്യമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കോവിഡ് മൂലം ഉണ്ടാകാനിടയുള്ള ഭാവിയിലെ ആരോഗ്യ പ്രതിസന്ധികള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനും കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്ബത്തിക പ്രതിസന്ധി, ആഗോളതലത്തില്‍ ജനാധിപത്യം ശക്തിപ്പെടുത്തുക, ഇന്തോ-പസഫിക് പ്രദേശം സുരക്ഷിതമായി നിലനിറുത്തുക തുടങ്ങിയ കാര്യങ്ങളില്‍ പ്രധാനമന്ത്രി മോദിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ബൈഡന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

'അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച്‌ അഭിനന്ദനം അറിയിച്ചു. ഇന്തോ-യുഎസ് പങ്കാളിത്തത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത അവര്‍ത്തിക്കുകയും ചര്‍ച്ച ചെയ്യുകകയും ചെയ്തു. കൊവിഡ് -19 പകര്‍ച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം തുടങ്ങിയ കാര്യങ്ങളിലെ ആശങ്കകളും പങ്കുവച്ചു.' ബൈഡനുമായി സംസാരിച്ചതിന് പിന്നാലെ മോദി ട്വീറ്റ് ചെയ്തു