സോഷ്യൽ മീഡിയയിൽ വൈറലായി 'വൈശാലി'യും 'ഋഷ്യശൃംഗ' നും!! ഫോട്ടോഷൂട്ട്.

മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ് ഭരതന്‍റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ 'വൈശാലി'.

സോഷ്യൽ മീഡിയയിൽ വൈറലായി  'വൈശാലി'യും 'ഋഷ്യശൃംഗ' നും!! ഫോട്ടോഷൂട്ട്.


മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ് ഭരതന്‍റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ 'വൈശാലി'. എംടിയുടെ തിരക്കഥയില്‍ ഭരതന്‍ തന്‍റെ മുദ്ര ചാര്‍ത്തിയ ചിത്രം തികഞ്ഞ കലാസൃഷ്ടി എന്ന നിലയിലാണ് മലയാളികളുടെ മനസിലുള്ളത്. സുപര്‍ണ ആനന്ദ് അവതരിപ്പിച്ച 'വൈശാലി'യും സഞ്ജയ് മിത്ര അവതരിപ്പിച്ച 'ഋഷ്യശൃംഗനു'മായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇപ്പോഴിതാ തന്‍റെ സുഹൃത്തുക്കളെ ക്യാമറയ്ക്കു മുന്നില്‍ നിര്‍ത്തി വൈശാലിയെയും ഋഷ്യശൃംഗനെയും പുനരവതരിപ്പിക്കുകയാണ് ഒരു യുവ ഫോട്ടോഗ്രാഫര്‍. മിഥുന്‍ ശാര്‍ക്കര എന്ന ഫോട്ടോഗ്രാഫറുടെ ക്ലിക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. (ചിത്രങ്ങള്‍ക്ക് കടപ്പാട്: മിഥുന്‍ ശാര്‍ക്കര)ആശയം മനസില്‍ തോന്നിയപ്പോള്‍ സുഹൃത്തിനോടും അദ്ദേഹത്തിന്‍റെ ഭാര്യയോടും പറയുകയായിരുന്നെന്ന് മിഥുന്‍ ശാര്‍ക്കര പറയുന്നു.