ഞങ്ങൾ വേർപിരിയുകയാണ്; വാർത്ത സ്ഥിതീകരിച്ച് സാമന്തയും നാഗചൈതന്യയും.

ഞങ്ങൾ വേർപിരിയുകയാണ്; വാർത്ത സ്ഥിതീകരിച്ച് സാമന്തയും നാഗചൈതന്യയും.


തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും നാളുകളായി നടക്കുകയാണ്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ അഭ്യൂഹങ്ങളോട്(rumours) സാമന്തയോ നാ​ഗചൈതന്യയോ പ്രതികരിച്ചിരുന്നുമില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ഇരുവരും ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തങ്ങൾ വിവാഹ ബന്ധം വേർപ്പെടുത്തുന്നുവെന്ന് ഔദ്യോ​ഗികമായി അറിയിച്ചിരിക്കുകയാണ് താരങ്ങൾ. 

സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും തങ്ങൾ വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്. "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു", എന്നാണ് താരങ്ങള്‍ പോസ്റ്റില്‍ കുറിക്കുന്നത്.