വാട്സ്‌ആപ്പ് ഗ്രൂപ്പ് വീഡിയോ കോളില്‍ ഇനി 8 പേര്‍ വരെ.

വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം നല്‍കും.

വാട്സ്‌ആപ്പ് ഗ്രൂപ്പ് വീഡിയോ കോളില്‍ ഇനി 8 പേര്‍ വരെ.


ലണ്ടന്‍ : വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് കോളില്‍ ഒരേ സമയം 8 പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്സ്‌ആപ്പ് പ്രഖ്യാപിച്ചു. വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം നല്‍കും. നേരത്തെ കമ്പനി പുറത്തിറക്കിയ ബീറ്റ പതിപ്പില്‍ പുതിയ ഫീച്ചര്‍ ലഭ്യമായത് വാര്‍ത്ത ആയിരുന്നെങ്കിലും ഔദ്യോഗികമായി ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും.

ഏറ്റവും പുതിയ വാട്ട്സ്‌ആപ്പ് അപ്ഡേഷനായിരിക്കണം നിങ്ങള്‍ ഉപയോഗിക്കേണ്ടത്.വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് കോളുകളുടെ പ്രധാന പോരായ്മ അതില്‍ 4 പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നതായിരുന്നു.

ഇതിനാണ് പരിഹാരം വന്നിരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചാവ്യാധി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ മിക്കതും ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതോടെ വീഡിയോ, വോയ്‌സ് കോള്‍ സേവനങ്ങള്‍ക്ക് ഡിമാന്‍ഡ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ആണ് വീഡിയോ കോളിലും വോയ്‌സ് കോളിലും ഒരേസമയം പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സാപ്പ് വര്‍ധിപ്പിച്ചത്. സര്‍വ്വസാധാരണമായ സന്ദേശ കൈമാറ്റ ആപ്പ് എന്ന നിലയില്‍ വേഗം ഇത് ഉപയോഗിക്കാനും എല്ലാവര്‍ക്കും സാധിക്കും.