ചരിത്രാന്വേഷണം :ഹഗിയ സോഫിയ

ചരിത്രാന്വേഷണം  :ഹഗിയ സോഫിയ


ഹഗിയ_സോഫിയ

AD 532 ൽ ബൈസാന്റിയൻ ചക്രവർത്തി ജസ്റ്റീനിയനാണ് ഇന്ന് കാണുന്ന ആയ സോഫിയക്ക് തറക്കല്ലിടുന്നത്.
AD 537 ഡിസംബർ 27 ഓടുകൂടി നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി. ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്നു. ബൈസാന്റിയൻ ഭരണാധികാരികളുടെ കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്.

ഇനി ഇതിന്റെ തുടക്കത്തിലേക്ക് വരാം.

AD 360 ൽ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റെെൻ ക്രിസ്തുമതം സ്വീകരിച്ചതോടെയൊണ് കോൺസ്റ്റാന്റിനോപ്പിളിനെ ക്രിസ്തീയവൽക്കരിക്കുന്നത്.
പുരാതന റോമൻ ക്ഷേത്രങ്ങളിൽ പലതും കോൺസ്റ്റന്റൈൻ ക്രിസ്ത്യൻ പള്ളിയായി
പരിവർത്തനപ്പെടുത്തി.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് കത്തീഡ്രലും ഹഗിയ സോഫിയയുമെല്ലാം ഇങ്ങനെയാണ് ക്രൈസ്തവ ആരാധനാലയമാകുന്നത്.
കോൺസ്റ്റന്റൈൻ കോൺസ്റ്റാന്റിനോപ്പിളിൽ നിർമിച്ച ആരാധനാലയം തീപിടുത്തത്തിൽ നശിച്ചതിനെ തുടർന്നാണ് ജസ്റ്റീനിയൻ ചക്രവർത്തി ഇവിടെ ഹഗിയ സോഫിയ നിർമിക്കുന്നത്.

ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ
തലസ്ഥാനമായി കോൺസ്റ്റാന്റിനോപ്പിൾ വളർന്നു.
രാഷ്ട്രത്തിന്റെ വാണിജ്യകേന്ദ്രമായും
യൂറോപ്പിലേക്കുള്ള സിൽക്ക് റൂട്ടിന്റെ കവാടമായും
ഹഗിയ സോഫിയയും കോൺസ്റ്റാന്റിനോപ്പിളും നിലനിന്നു.

വാർത്തകൾ വേഗത്തിൽ ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹഗിയ സോഫിയയും കോൺസ്റ്റാന്റിനോപ്പിളും സാക്ഷ്യം വഹിച്ച രക്ത ചൊരിച്ചിൽ ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്.

അബ്ബാസിയ ഭരണാധികാരികളിൽ നിന്ന് സെൽജുക്ക് ആധിപത്യത്തിനു കീഴിലേക്ക് ജറുസലം എത്തിയപ്പോഴാണ് ബൈസാൻറിയൻ ചക്രവർത്തി, പോപ്പ് അർണൻ രണ്ടാമനോട്
കുരിശുയുദ്ധം തുടങ്ങാൻ ആവശ്യപ്പെട്ടത്.
ഇതിനു വേണ്ടി യുറോപ്പിലെ ക്രൈസ്തവ വിശ്വാസികളോട് വിശുദ്ധ യുദ്ധത്തിന് തയാറാകാൻ ആഹ്വാനം ചെയ്തു.
കുരിശുയുദ്ധത്തിന് തയാറാകുന്നതിന് തടവുപുള്ളികൾക്ക് വരെ ഇളവുകൾ നൽകി.
പടച്ചട്ടയുടെ കൂടെ കുരിശു ചിഹ്നമുള്ള ബാഡ്ജ് ധരിച്ചതിനാലാണ് ഇവരെ കുരിശു യോദ്ധാക്കൾ എന്ന് വിളിച്ചത്.
സെൽജുക്ക്കൾക്ക് നേരെയാണ് യുദ്ധം ലക്ഷ്യമിട്ടതെങ്കിലും വഴിയിലുടനീളമുള്ള ജൂതരും മുസ്ലീങ്ങളും സഭയിൽ പുറത്താക്കപ്പെട്ടവരും
കുരിശുയോദ്ധാക്കളുടെ വാളിനിരയായി.

ഹഗിയ സോഫിയ സാക്ഷ്യം വഹിച്ച മറ്റൊരു രക്തചൊരിച്ചിലാണ്, 1182 ൽ കോൺസ്റ്റാന്റിനോപ്പിളിൽ നടന്ന
ലാറ്റിൻ (റോമൻ) വംശഹത്യ.
പടിഞ്ഞാറൻ റോമൻകാർ കോൺസ്റ്റാന്റിനോപ്പിളിൽ ആധിപത്യം സ്ഥാപിക്കുന്നതിനെതിരെ ഓർത്തഡോക്സ് ക്രൈസ്തവർ നടത്തിയ വംശഹത്യയിൽ ജനീസ, പിസാൻ തുടങ്ങിയ സമുദായങ്ങൾ പൂർണമായി
കൊല്ലപ്പെടുകയോ പുറത്താക്കപ്പെടുകയോ ചെയ്തു. ബാക്കിയുള്ള 5000 പേരെ യുദ്ധ അടിമകളായി സെൽജുക് കൾക്ക്  വിറ്റു.
ഇത് കിഴക്ക് ഓർത്തഡോക്സ് ക്രൈസ്തവരും
പടിഞ്ഞാറൻ റോമൻ കാത്തലിക്കുകളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി.

മൂന്നാം കുരിശുയുദ്ധ ശേഷവും വിജയം വരിച്ച മുസ്ലീം സൈന്യാധിപനായ സ്വലാഹുദ്ദീൻ അയ്യൂബി (saldin) പക്ഷെ യുദ്ധ വിജയ ശേഷം ക്രൈസ്തവ രാജാക്കൻമാരുടെ അഭ്യർത്ഥനയെ തുടർന്ന്
അനുഭാവപൂർവ്വം പെരുമാറി.

എന്നാൽ ജറുസലം കീഴടക്കാനായി
നാലാം കുരിശുയുദ്ധത്തിന് വിൻസൻറ് മൂന്നാമൻ മാർപ്പാപ്പ ആഹ്വാനം ചെയ്തത് പ്രകാരം ലാറ്റിൻ ക്രിസ്ത്യൻസ് യുദ്ധത്തിനായി മുന്നോട്ട് വന്നു. നിർഭാഗ്യവശാൽ മുസ്ലീം സൈന്യത്തെ നേരിടുന്നതിന് പകരം കോൺസ്ററാന്റിനോപ്പിൾ കീഴടക്കുന്നതിൽ കലാശിച്ചു. കുരിശു പോരാളികൾ സമ്പന്ന നഗരമായ കോൺസ്റ്റാൻറിനോപ്പിളിനെ ദിവസങ്ങളോളം കവർച്ച ചെയ്യുകയും Orthodox വിഭാഗക്കാരെ കുട്ടികളെന്നോ മുതിർന്നവരെന്നോ നോക്കാതെ കൊല്ലുകയും സ്ത്രീകളെ ബലാൽക്കാരം ചെയ്യുകയും ചെയ്തു.
1203 ജൂലൈയിൽ തുടങ്ങിയ ഈ കവർച്ച
മൂന്നാഴ്ച്ചകളോളം തുടർന്നു. ഹഗിയ സോഫിയ
റോമൻ വിഭാഗത്തിന്റെ കീഴിലേക്ക്
കൈമാറ്റപ്പെട്ടു.

1204 മുതൽ 1261വരെ ബൈസാന്റിയക്കാരുടെ തലസ്ഥാനം റോമൻ ക്രൈസ്തവരുടെ
ആധിപത്യത്തിന്റെ കീഴിലായി.
ഇതിനെ തുടർന്ന് കുരിശു പോരാളികളെ വിമർശിച്ച് വിൻസന്റ് മൂന്നാമൻ മാർപ്പാപ്പ തന്നെ രംഗത്ത് വന്നു.

വാർത്തകൾ വേഗത്തിൽ വാട്സാപ്പ്ൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

"വിജാതീയർക്കെതിരെ ഉപയോഗിക്കേണ്ട ആയുധം സഹോദരൻമാർക്കെതിരെ ഉപയോഗിച്ചതിൽ ഞാൻ ദുഃഖിക്കുന്നു.
പ്രായമോ ലിംഗമോ നോക്കാതെ അവർ സഹോദര ജനതയെ കൊന്നൊടുക്കി.
അക്രമികളും വ്യഭിചാരികളുമായ ഇവരുടെ
ജീസസിന്റെ കാരുണ്യമെങ്ങനെ വർഷിക്കാനാണ്.
ജനങ്ങളുടെയും സഭയുടെയും സ്വത്തുക്കളും കൊള്ളയടിച്ചതിന് പുറമേ സഭാപിതാക്കൻമാരുടെ സ്വത്തുക്കൾ വരെ സ്വന്തമാക്കിയെന്നത് ഗൗരവതരമാണ്. "

എന്നാൽ കുരിശു പോരാളികൾ തിരിച്ചെത്തിയപ്പോൾ അവരെ സ്വീകരിക്കാനും
അവർ നൽകിയ സ്വത്തുക്കൾ സ്വീകരിക്കുന്നതിനും മാർപ്പാപ്പ മുന്നോട്ട് വന്നതായും പറയപ്പെടുന്നു.
ഓർത്തഡോക്സ് - ലാറ്റിൻ ബന്ധം കൂടുതൽ വഷളാകാൻ ഇത് കാരണമായി.
(https://en.m.wikipedia.org/wiki/Sack_of_Constantinople)

പഴയ പ്രതാപം വീണ്ടെടുക്കാൻ രണ്ട് നൂറ്റാണ്ട് കഴിഞ്ഞിട്ടും ബൈസാന്റിയൻ സാമ്രാജ്യത്തിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല,
1453 ൽ ഓട്ടോമൻ തുർക്കികളാൽ കീഴടക്കപ്പെടുകയും ചെയ്തു.

ഹയ സോഫിയയുടെ ചരിത്രം പരിശോധിച്ചാൽ
ചരിത്രത്തിൽ ആരും വെള്ളരിപ്രാവുകളെല്ലെന്ന് കാണാം.നൂറ്റാണ്ടുകളോളം തുർക്ക് മുസ്ലീങ്ങളെ  ഇല്ലായ്മ ചെയ്യാനായി വിളംബരങ്ങൾ നടന്ന കുരിശു പോരാളികളുടെ ആരാധനാലയവും ഭരണ സിരാകേന്ദ്രവുമായിരുന്നു, ഹഗിയ സോഫിയ.
ആ ബൈസാന്റിയൻ തലസ്ഥാന ഗോപുരം കീഴടക്കി അവിടെ പതാക നാട്ടി പ്രതികാരം ചെയ്യണമെന്ന് തുർക്ക് മുസ്ലീങ്ങളും  തീരുമാനിച്ചിരുന്നു.
അങ്ങനെയാണ് 1453 ൽ 20 വയസുള്ള
Mehmet II കോൺസ്റ്റാന്റിനോപ്പിൾ
അതി സാഹസികമായി പിടിച്ചെടുക്കുന്നത്.

ഓട്ടോമൻ സുൽത്താന് മുമ്പിൽ ഹഗിയ സോഫിയ കേവലമൊരു ക്രിസ്ത്യൻ ദേവാലയം മാത്രമല്ലായിരുന്നു, ഒരു സഹസ്രാബ്ദത്തോളം റോമൻ ഭരണത്തിന്റെ സിരാകേന്ദ്രവും നൂറ്റാണ്ടുകളായി തങ്ങൾക്കെതിരെ കുരിശുയുദ്ധത്തിന് ആസൂത്രണങ്ങൾ നടന്ന
ഗോപുരവും കൂടിയായിരുന്നു.
ആകയാൽ ഓർത്തഡോക്സ് അധ്യക്ഷന് മറ്റൊരു പള്ളി പണിത് കൊടുത്ത് ഹഗിയ സോഫിയ സ്വന്തമാക്കാൻ മെഹ്മത് രണ്ടാമൻ മുതിർന്നു.
ഏകദേശം രണ്ട് പള്ളി പണിയുള്ള പണം ചിലവഴിച്ചാണ് ഓട്ടോമൻ സുൽത്താൻമാർ ഹഗിയ സോഫിയ പുനർനിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഹഗിയ സോഫിയക്ക് ചുറ്റുമുള്ള നാല് മിനാരങ്ങളുൾപ്പെടെ പണി കഴിപ്പിച്ചത് പിന്നീടുള്ളവരായിരുന്നു.

കഴിഞ്ഞകാലമതത്രയും കഴിഞ്ഞു.
പരസ്പര വിശ്വാസവും അന്തർദേശീയ കരാറുകളും നിലനിൽക്കുന്ന ഇക്കാലത്ത് കഴിഞ്ഞ കാലത്തെ പ്രശ്നങ്ങളെ വീണ്ടും കുത്തി പൊക്കേണ്ടതില്ല.

.

Referance:

https://en.m.wikipedia.org/wiki/Massacre_of_the_Latins#

https://en.m.wikipedia.org/wiki/Sack_of_Constantinople

https://en.m.wikipedia.org/wiki/Fall_of_Constantinople

The Cambridge Illustrated History of the Middle Ages: 950-1250. Cambridge University Press. 1986. pp. 506–508.

*Harris, Jonathan (2006). Byzantium and the Crusades, ISBN 978-1-85285-501-7, pp. 111-112

കടപ്പാട്-facebook