ഒറ്റ ചാർജ്ജിൽ 1000 കിലോമീറ്റർ, ടാറ്റായുടെ ഇലക്ട്രിക്ക് കാറുകൾ ഉടൻ വിപണിയിൽ എത്തും

ഇലക്ട്രിക് കാറുകളുടെ ലോഞ്ചിനുള്ള ഓട്ടത്തിൽ ഏറ്റവും വലിയ പേര് ടാറ്റ മോട്ടോഴ്‌സിന്റെതാണ്

ഒറ്റ ചാർജ്ജിൽ 1000 കിലോമീറ്റർ, ടാറ്റായുടെ ഇലക്ട്രിക്ക് കാറുകൾ ഉടൻ വിപണിയിൽ എത്തും


ഇലക്ട്രിക് കാറുകളുടെ ലോഞ്ചിനുള്ള ഓട്ടത്തിൽ ഏറ്റവും വലിയ പേര് ടാറ്റ മോട്ടോഴ്‌സിന്റെതാണ്. ടാറ്റായുടെ ഇലക്ട്രിക്ക് കാറിന് പത്തു വർഷ വാറണ്ടിയും ഒറ്റ ചാർജിൽ 1000 കിലോമീറ്ററോളം മൈലേജും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ . 

ടാറ്റ തങ്ങളുടെ ഏറ്റവും ശക്തമായ കാർ Altroz EV വിപണിയിലെത്തിക്കുകയാണ്. ഇതിനുപുറമെ HBX EV കൊണ്ടുവരാനുള്ള പദ്ധതിയും ഉണ്ട്. രണ്ട് മോഡലുകളും ടാറ്റയുടെ ജിപ്‌ട്രോൺ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇവരുടെ ലോഞ്ചിംഗ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാലും 2021 ന്റെ ആദ്യ മാസങ്ങളിൽ ഇത് വിപണിയിലെത്തിക്കും.

Altroz EV യെക്കുറിച്ച് പറഞ്ഞാൽ, ഐപി 67 ന്റെ ഡസ്റ്റ് പ്രൂഫ് ബാറ്ററി നൽകും. അതിന്റെ ഫലമായി ഒരൊറ്റ ചാർജിൽ ഏകദേശം 312 കിലോമീറ്റർ മൈലേജ് നൽകും. Altroz EV യുടെ കണക്കാക്കിയിട്ടുള്ള വില 12 മുതൽ 15 ലക്ഷം വരെയാകാം