ബഹിരാകാശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തി ലോക കോടീശ്വരന്‍ ജെഫ് ബെസോസും സംഘവും.

ബഹിരാകാശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തി ലോക കോടീശ്വരന്‍ ജെഫ് ബെസോസും സംഘവും.


ടെക്സസ്: ബഹിരാകാശ യാത്ര കഴിഞ്ഞ് തിരിച്ചെത്തി ലോക കോടീശ്വരന്‍ ജെഫ് ബെസോസും സംഘവും.  ഇന്ത്യൻ സമയം വൈകിട്ട് 6.43നായിരുന്നു ബെസോസിനെയും സംഘത്തെയും വഹിച്ച ബ്ലൂ ഒറിജിൻ കമ്പനിയുടെ ക്രൂ ക്യാപ്‌സൂളുമായി ബൂസ്റ്റർ റോക്കറ്റ് യുഎസിലെ വെസ്റ്റ് ടെക്സസ് സ്പേസ്പോർട്ടിലെ ലോഞ്ചിംഗ് പാഡില്‍ നിന്നും കുതിച്ചുയര്‍ന്നത്. പിന്നീട് 10 മിനിറ്റ് 21 സെക്കൻഡ് നീളുന്ന ദൗത്യം. അതില്‍ 7 മിനിറ്റ് 32–ാം സെക്കന്‍ഡിൽ ബഹിരാകാശത്തേക്ക് പോയ റോക്കറ്റ് തിരിച്ചെത്തി. പിന്നാലെ ബെസോസിനെയും സംഘത്തെയും ബഹിച്ച കാപ്സ്യൂള്‍ പരച്യൂട്ടിലേറി മണ്ണുതൊട്ടു.