സോപ്പ് ഉപയോഗിച്ച് കഴുകാവുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ബുള്ളിറ്റ് പുറത്തിറക്കി

സോപ്പ് ഉപയോഗിച്ച്  കഴുകാവുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ബുള്ളിറ്റ് പുറത്തിറക്കി


മൊബൈല്‍ ഫോണ്‍, ഇലക്‌ട്രോണിക്സ് കമ്ബനിയായ ബുള്ളിറ്റ് (Bullitt ) ലോകത്തിലെ ആദ്യത്തെ ആന്റി ബാക്ടീരിയല്‍ ഫോണ്‍ പുറത്തിറക്കി. 

ഫോണിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന സില്‍വര്‍ അയോണിന് ഫോണിന്റെ ഉപരിതലത്തിലെ ബാക്ടീരിയയുടെ അളവ് 15 മിനിറ്റിനുള്ളില്‍ 80 ശതമാനവും 24 മണിക്കൂറിനുള്ളില്‍ 99.9 ശതമാനവും കുറയ്ക്കാന്‍ കഴിയുമെന്ന് ബുള്ളിറ്റ് അവകാശപ്പെടുന്നു. ബാക്ടീരിയകളെയും വൈറസുകളെയും നിര്‍വീര്യമാക്കാന്‍ ക്യാറ്റ് എസ് 42 ഫോണിന് കഴിയില്ലെങ്കിലും ഉപരിതലം മറ്റ് രോഗകാരികളുടെ വ്യാപനത്തെയും പുനരുല്‍പ്പാദനത്തെയും തടയും.

300 ഡോളര്‍ വിലയുള്ള ഈ ഫോണ്‍ പൂര്‍ണ്ണമായും വാട്ടര്‍പ്രൂഫ് ആയതുകൊണ്ട് സോപ്പ്, വെള്ളം, അണുനാശിനി, ബ്ലീച്ച്‌ എന്നിവ ഉപയോഗിച്ച്‌ കഴുകാം ഇത് വഴി ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാം.

ആരോഗ്യസംരക്ഷണത്തിലോ സാമൂഹിക സേവനങ്ങളിലോ ജോലി ചെയ്യുന്നവര്‍ക്കും, ജോലിയുടെ ഭാഗമായി ഒന്നിലധികം സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും ഈ ഫോണ്‍ ഉപകാരപ്പെടുമെന്ന ബുള്ളിറ്റ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് പീറ്റര്‍ കന്നിംഗ്ഹാം പറഞ്ഞു.