ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന ആരോപണവുമായി യോഗ ഗുരു ബാബ രാംദേവ്.

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന ആരോപണവുമായി യോഗ ഗുരു ബാബ രാംദേവ്.


ലഖ്നോ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന ആരോപണവുമായി യോഗ ഗുരു ബാബ രാംദേവ്.ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട കാര്യവും ചൂണ്ടിക്കാണിച്ച അദ്ദേഹം, ചലച്ചിത്ര, രാഷ്ട്രീയരംഗങ്ങളിലെല്ലാം ലഹരി പിടിമുറുക്കിയിരിക്കുകയാണെന്നും പറഞ്ഞു. മൊറാദാബാദില്‍ മയക്കുമരുന്ന് വിരുദ്ധ കാമ്ബയിന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് രാംദേവിന്റെ വിവാദ പരാമര്‍ശങ്ങള്‍. പ്രസംഗത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

വാർത്തകൾ വേഗത്തിൽ ലഭിക്കാൻ ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ..

''സല്‍മാന്‍ ഖാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. ആമിര്‍ ഖാനെക്കുറിച്ച്‌ അറിയില്ല. മയക്കുമരുന്ന് ഉപയോഗത്തിനിടെയാണ് ഷാറൂഖ് ഖാന്റെ മകന്‍ പിടിയിലായതും ജയിലില്‍ കഴിഞ്ഞതും. നടിമാരുടെ കാര്യം ദൈവത്തിനേ അറിയൂ'', രാംദേവ് പറഞ്ഞു. സിനിമാ വ്യവസായത്തില്‍ മയക്കുമരുന്ന് വ്യാപകമാണെന്നും ഇത് രാഷ്ട്രീയത്തിലുമുണ്ടെന്നും രാംദേവ് ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മദ്യം വിതരണം ചെയ്യുന്നു. എല്ലാതരത്തിലുമുള്ള ലഹരി ആസക്തിയില്‍നിന്ന് ഇന്ത്യയെ മോചിപ്പിക്കണമെന്ന് നമ്മള്‍ പ്രതിജ്ഞയെടുക്കണം. ഇതിനായി ഒരു മൂവ്‌മെന്റ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.