വയോധികയെ യുവാവ് ബീയര്‍കുപ്പി കൊണ്ട് കുത്തിക്കൊന്നു ; പ്രതി ലഹരിക്ക് അടിമയാണെന്നു പൊലീസ്.
കുന്നന്താനം: വീട്ടുമുറ്റത്തു വസ്ത്രം കഴുകിക്കൊണ്ടിരുന്ന വയോധികയെ യുവാവ് ബീയര്‍കുപ്പി കൊണ്ട് കുത്തിക്കൊന്നു. കുന്നന്താനം പാമല പുന്നശേരില്‍ വിജയമ്മ(62)ആണു മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്. പ്രതി പായിപ്പാട് സ്വദേശി അയ്യപ്പന് എന്ന പ്രദീപ് അറസ്റ്റിലായി. സമീപവാസിയായ സുരേന്ദ്രന് എന്നയാളിനെയും വിജയമ്മയെ കുത്തുന്നതിനു മുന്‍പു പ്രതി കുത്തിപ്പരുക്കേല്‍പിച്ചിരുന്നു.
വിജയമ്മയെ കുത്തിയശേഷം രക്ഷപ്പെട്ട പ്രദീപ് സമീപത്തെ വീടിനു മുന്നില്‍ കളിക്കുകയായിരുന്ന ഒന്‍പതുവയസ്സുള്ള കുട്ടിയെയും ആക്രമിച്ചു. കുഞ്ഞിന്റെ തലയ്ക്കു വടികൊണ്ട് അടിക്കുകയായിരുന്നു. ഇയാള്‍ ലഹരിക്ക് അടിമയാണെന്നു പൊലീസ് വ്യക്തമാക്കി. പായിപ്പാട്ടു ലോട്ടറിക്കച്ചവടം നടത്തുന്നയാളാണു പ്രദീപ്. ഇയാള്‍ സമീപകാലത്തു മാനസികപ്രശ്നങ്ങള്‍ക്കു ചികിത്സ തേടിയിരുന്നുവെന്നും സൂചനയുണ്ട്.