കോടതിവിധി ലംഘിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌

കോടതിവിധി ലംഘിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്‌


 

കൊല്ലം: കുണ്ടറ നിയോജക മണ്ഡലത്തിന് കീഴില്‍ യുത്ത്കോണ്‍ഗ്രസ് മണ്ഡലം   പ്രസിഡന്റമാരെ നിയമിക്കുന്നതില്‍ നിന്നുംസംസ്ഥാന  ജില്ലാപ്രസിഡന്റ്മരാരെ കോടതിവിലക്കിയിട്ടുംനിയമനം നടത്തുന്നതായി ആരോപണം.
കുണ്ടറ നിയോജകമണ്ഡലം കമ്മറ്റിയുടെ കീഴിലുള്ള നെടുമ്പന ,പെരിനാട്, പേരയം, ഇളമ്പള്ളൂർ , കുണ്ടറ, കൊറ്റങ്കര ,തൃക്കോവിൽവട്ടം  എന്നിവടങ്ങിലെ മണ്ഡലം പ്രെസിഡന്റുമാരെ നിയമിക്കുന്നതിനെ തടഞ്ഞു കൊണ്ടാണ്  കോടതിവിധി. 


ഫീസ്‌ അടച്ച്‌ അംഗത്വമെടുക്കുകയും സംഘടനാതിരഞ്ഞെടുപ്പിൽ  മത്സരിക്കാനായി  നോമിനേഷന്‍ നല്‍കുകയും ചെയ്ത മുഹമ്മദ്ഷാന്‍ നെടുമ്പന,വരുണ്‍ പെരിനാട്‌ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ മണ്ഡലം പ്രസിഡന്റമാരുടെ നിയമനം കൊല്ലം അഡിഷണല്‍ മുന്‍സിഫ്‌ കോടതിസ്റ്റേചെയ്തത്‌.കോടതി വിധി നിലനില്‍ക്കെയാണ്‌ കൊറ്റങ്കര മണ്ഡലത്തിലുള്‍പടെ  പ്രസിഡന്റുമാരെ മാറി മാറി നിയമിക്കുന്നത്‌. ഇഷ്ടക്കാരെ തിരുകിക്കയറ്റുകയും നാമമാത്രമായ മായ സ്ഥാനങ്ങളിലേക്ക്  മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓണ്‍ലൈനായിതിരഞ്ഞെടുപ്പു കൾ നടത്തുകയുമണ് കോൺഗ്രസ്സ് നേതൃത്വമെന്നുംവരുണ്‍പെരിനാടും മുഹമ്മദ്‌ഷാന്‍  നെടുമ്പനയുംചൂണ്ടിക്കാട്ടി.