ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണച്ചു; പുക ശമിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരും

Date:

കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണച്ചു. നാളെ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ എത്തി പുക ശമിപ്പിക്കാൻ വെള്ളം തളിക്കും. 30 അഗ്നിശമന സേനാ യൂണിറ്റുകളും 125 അഗ്നിശമന സേനാംഗങ്ങളും അഞ്ച് ദിവസമെടുത്താണ് തീ അണച്ചത്.

മാലിന്യത്തിനടിയിൽ നിന്നുയരുന്ന പുക അകറ്റാനുള്ള ശ്രമങ്ങൾ നാളെയും തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാവികസേനയുടെയും വ്യോമസേനയുടെയും സേവനം നാളെയും തുടരും.

പുകയുടെ പശ്ചാത്തലത്തിൽ ആരോഗ്യ മുൻകരുതൽ നടപടികളുടെ ഭാഗമായി കൊച്ചിയിലെ സ്കൂളുകൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും, അങ്കണവാടികൾ, കിന്‍റർഗാർഡൻ, ഡേ കെയർ സെന്‍ററുകൾ എന്നിവ അടച്ചിടും. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും. 

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...