‘അജയന്‍റെ രണ്ടാം മോഷണം’ ഷൂട്ടിംഗ് സെറ്റില്‍ തീപിടിത്തം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Date:

കാസര്‍കോട്: ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രമാണ് ‘അജയന്‍റെ രണ്ടാം മോഷണം’. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്ന് കാലഘട്ടങ്ങളിൽ നിന്നുള്ള മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകൾ. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കളരിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ‘അജയന്‍റെ രണ്ടാം മോഷണം’.

സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ലൊക്കേഷനിൽ നിന്നും തീപിടിത്ത വാർത്ത പുറത്ത് വന്നത്.  
കാസർകോട് ചീമേനിയിലെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി നിർമ്മാതാക്കൾ പറയുന്നു. കൃത്യസമയത്ത് തീ അണയ്ക്കാൻ കഴിഞ്ഞതിനാൽ വൻ അപകടം ഒഴിവായതായാണ് റിപ്പോർട്ടുകൾ. 

തീപിടിത്തം സിനിമയുടെ തുടർ ചിത്രീകരണത്തെ ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, 112 ദിവസത്തെ ഷൂട്ടിംഗിന് ശേഷം കുറച്ച് ദിവസങ്ങൾ മാത്രമാണ് ഷൂട്ടിംഗിന് അവശേഷിക്കുന്നത്. ടൊവിനോ അടുത്തിടെ തന്‍റെ ഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു. പിന്നാലെ വളരെ വൈകാരികമായ ഒരു കുറിപ്പും ടൊവിനോ പങ്കുവെച്ചിരുന്നു. 

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...