ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദി നിര്യാതനായി

Date:

മസ്കത്ത്​: ഒമാൻ മുൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദി നിര്യാതനായി. 23 വർഷം പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 41 വർഷം വിവിധ പദവികളിൽ രാജ്യത്തെ സേവിച്ചു. അന്തരിച്ച സുൽത്താൻ ഖാബൂസിന്‍റെ ഭരണത്തിൽ 1997 ൽ അദ്ദേഹം പ്രതിരോധ മന്ത്രിയായി ചുമതലയേറ്റു. 2020 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.

1979 മുതൽ 1997 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. നേരത്തെ ഈജിപ്തിലെയും ജോർദാനിലെയും അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജപ്പാനും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിന് മികച്ച സംഭാവനകൾ നൽകിയതിന് ജപ്പാനിൽ നിന്നുള്ള ഓർഡർ ഓഫ് ദി റൈസിംഗ് സൺ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി...

ഓയിസ്ക പരിസ്ഥിതി ദിനം ആഘോഷിച്ചു

കൊച്ചി: ഓയിസ്ക ഇൻ്റർനാഷണൽ കൊച്ചി സിറ്റി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മെട്രോ മീഡിയനിൽ...

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...