സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യൂട്യൂബ് ചാനല്‍ പാടില്ലെന്ന് ഉത്തരവ്

Date:

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങരുതെന്ന് സർക്കാർ. ആളുകൾ ചാനൽ സബ്സ്ക്രൈബ് ചെയ്യുമ്പോൾ, ഉദ്യോഗസ്ഥന് അതിൽ നിന്ന് വരുമാനം ലഭിക്കും. ഇത് ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് എതിരാണ്. യൂട്യൂബ് ചാനൽ തുടങ്ങാൻ അനുമതി തേടി അഗ്നിശമന സേനാംഗം നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവ്.

ഇന്‍റർനെറ്റിലോ സോഷ്യൽ മീഡിയയിലോ ഒരു വീഡിയോയോ ലേഖനമോ പോസ്റ്റ് ചെയ്യുന്നത് ഒരു വ്യക്തിഗത പ്രവർത്തനമായും സർഗ്ഗാത്മക സ്വാതന്ത്ര്യമായും കണക്കാക്കാമെങ്കിലും, ഒരു നിശ്ചിത എണ്ണത്തിൽ കൂടുതൽ വ്യക്തികൾ യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോകൾ സബ്സ്ക്രൈബ് ചെയ്താൽ വീഡിയോ അപ്ലോഡ് ചെയ്ത ജീവനക്കാർക്ക് സാമ്പത്തികമായി പ്രയോജനം ലഭിക്കും. ഇത് 1960-ലെ കേരള ഗവൺമെന്‍റ് എംപ്ലോയീസ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമായി കണക്കാക്കാം.

ഫെബ്രുവരി മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവിലുള്ള ചട്ടപ്രകാരം സർക്കാർ ജീവനക്കാർക്ക് യൂട്യൂബ് ചാനൽ തുടങ്ങാൻ അനുവാദമില്ല. അഡീഷണൽ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. തിരുവനന്തപുരം ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലിനാണ് ഉത്തരവ് നൽകിയിരിക്കുന്നത്. 

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...