വിശുദ്ധ റമദാൻ മാസം; 900 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​ല കു​റ​ച്ച് വാ​ണി​ജ്യ വ്യ​വ​സാ​യ മ​​ന്ത്രാ​ല​യം

Date:

ദോ​ഹ: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി ദൈനംദിന ഉപയോഗ വസ്തുക്കൾ ഉൾപ്പെടെ 900 ഉൽപ്പന്നങ്ങളുടെ വില വാണിജ്യ വ്യവസായ മന്ത്രാലയം കുറച്ചു. രാജ്യത്തെ പ്രധാന ഔട്ട്ലെറ്റുകളുമായി സഹകരിച്ചാണ് നിത്യോപയോഗ വസ്തുക്കളുടെ വില കുറച്ചത്. ഞായറാഴ്ച മുതലാണ് ഇത് പ്രാബല്ല്യത്തിൽ വരിക. ഈ ഉൽപ്പന്നങ്ങളുടെ വിലക്കുറവ് റമദാൻ അവസാനം വരെ തുടരുമെന്ന് മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു.

റമദാൻ മാസത്തിൽ രാജ്യത്തെ പൗരൻമാർക്കും താമസക്കാർക്കും കുറഞ്ഞ വിലയ്ക്ക് അവശ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനും ജീവിതച്ചെലവ് കുറയ്ക്കുന്നതും ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്‍റെ ഇടപെടൽ. റമദാനിൽ പൊതുവെ വാങ്ങുന്ന സാധനങ്ങളുടെ അളവിലും വർധനയുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൂടിയാണിത്.

അരി, ധാന്യങ്ങൾ, നൂഡിൽസ്, പാൽ, പാൽ ഉൽപന്നങ്ങൾ, ചോളം, പാചക എണ്ണകൾ, വെണ്ണ, ചീസ്, ജ്യൂസ്, പഞ്ചസാര, കാപ്പി, ചായ, ഉപ്പ്, ഈന്തപ്പഴം, കുടിവെള്ളം, ടിഷ്യു പേപ്പർ, പച്ചക്കറികൾ, മുട്ട, മാംസം, ക്ലീനിങ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ 900 ലധികം ഉൽപ്പന്നങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത് . ഇവയുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലുലു, അൽ മീര, സഫാരി ഹൈപ്പർ മാർക്കറ്റ്, കാരിഫോർ , അൻസാർ ഗാലറി, റവാബി ഹൈപ്പർ മാർക്കറ്റ്, ഫാമിലി ഫുഡ് സെന്‍റർ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വി​ല​കു​റ​ച്ച​ത്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...