ആഗോള സമ്പദ് വ്യവസ്ഥയുടെ പകുതിയും സംഭാവന ചെയ്യുക ഇന്ത്യയും ചൈനയും ചേര്‍ന്ന്; ഐ.എം.എഫ്

Date:

വാഷിങ്ടൺ: ഇന്ത്യയും ചൈനയും ചേർന്നാവും ഈ വർഷത്തെ ആഗോള സമ്പദ് വ്യവസ്ഥയുടെ പകുതിയും സംഭാവന ചെയ്യുകയെന്ന് അന്താരാഷ്ട്ര നാണയ നിധി. സീറോ കോവിഡ് നയം പിൻവലിച്ചതിന് ശേഷം ചൈന പ്രതീക്ഷിച്ചതിലും വേഗത്തിൽ വളർച്ച കൈവരിക്കുകയാണ്. കമ്പോഡിയ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ് തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും കോവിഡിന് മുമ്പുള്ള വളർച്ചാ നിരക്കിലേക്ക് മടങ്ങുമെന്നാണ് ഐഎംഎഫ് വ്യക്തമാക്കുന്നത്.

ഭക്ഷ്യ, ഇന്ധന വില കുറയാൻ തുടങ്ങിയതോടെ ഏഷ്യ-പസഫിക് മേഖലയിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുകയാണ്. ഈ വർഷം ഈ മേഖല 4.7 % വളർച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 3.8 ശതമാനമായിരുന്നു വളർച്ച.

കോവിഡ് സമയത്ത് ഉയർന്ന ചെലവ് പല ഏഷ്യൻ രാജ്യങ്ങളുടെയും ധനക്കമ്മി വർധിപ്പിച്ചു. ഇത് രാജ്യങ്ങളെ കടക്കെണിയിലേക്ക് തള്ളിവിട്ടുവെന്നും ഐഎംഎഫ് പറഞ്ഞു. അതിനാൽ, രാജ്യങ്ങൾ ശരിയായ പണ നയം പിന്തുടരണം. ആഭ്യന്തര, കോർപ്പറേറ്റ് മേഖലകളിലെ ഉയർന്ന കടബാധ്യതയും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ബാങ്കുകൾ നൽകുന്ന വായ്പകളും ഏഷ്യൻ രാജ്യങ്ങൾക്ക് വെല്ലുവിളിയാണെന്നും ഐഎംഎഫ് പറഞ്ഞു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...