യുപിഐ വഴി സിംഗപ്പൂരുമായി ഇടപാട് സാധ്യമാക്കി ഇന്ത്യ

Date:

ന്യൂഡല്‍ഹി: യുപിഐ ഉപയോഗിച്ച് സിംഗപ്പൂരുമായി ഇടപാട് സാധ്യമാക്കി ഇന്ത്യ. ഇനിമുതൽ ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്ങിന്‍റെയും സാന്നിധ്യത്തിലാണ് ഈ സേവനത്തിന് തുടക്കം കുറിച്ചത്.

മൊബൈൽ നമ്പർ/ക്യുആർ കോഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്താം. സിംഗപ്പൂർ കമ്പനിയായ പേ നൗവുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്. യുപിഐക്ക് സമാനമായി സിംഗപ്പൂരിലെ ബാങ്കുകൾ വികസിപ്പിച്ചെടുത്ത പേയ്മെന്‍റ് സംവിധാനമാണ് പേ നൗ.

സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും വിദ്യാർത്ഥികൾക്കും ഇപ്പോൾ വേഗത്തിൽ ഇടപാട് നടത്താൻ കഴിയും. 2020-21 ലെ കണക്കനുസരിച്ച്, വിദേശ ഇന്ത്യക്കാർ രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിന്‍റെ 5.7 ശതമാനവും സിംഗപ്പൂരിൽ നിന്നാണ്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...