സ്വദേശി വത്ക്കരണം; ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്

Date:

കു​വൈ​ത്ത് സി​റ്റി: ഈ അധ്യയന വർഷാവസാനത്തോടെ കുവൈറ്റിൽ നിന്ന് ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടാൻ സാധ്യത. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇക്കാര്യം അവലോകനം ചെയ്യുന്നതായാണ് റിപ്പോർട്ട്. സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണിത്. ഓരോ മേഖലയും അവർക്ക് ആവശ്യമുള്ള അധ്യാപകരുടെ എണ്ണം, നിലനിർത്തേണ്ടവർ, പിരിച്ചുവിടേണ്ടവർ എന്നിവ വിലയിരുത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മെയ് അവസാനത്തോടെ ഇക്കാര്യം വ്യക്തമാകും.

കുവൈറ്റ് സർവകലാശാല, പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് എന്നിവിടങ്ങളിൽ നിന്ന് ബിരുദവും മറ്റ് യോഗ്യതകളും നേടിയ കൂടുതൽ സ്വദേശികളെയാണ് പുതിയ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ റിക്രൂട്ട് ചെയ്യുന്നത്. അവരെ സ്വാഗതം ചെയ്യാൻ വിദ്യാഭ്യാസ മേഖല രണ്ടാം സ്കൂൾ ടേമിന്‍റെ അവസാനത്തിനായി കാത്തിരിക്കുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം യോഗ്യതയുള്ള തദ്ദേശീയ അധ്യാപകരുടെ ലഭ്യത അനുസരിച്ചാവും പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നത് നടപ്പാക്കുകയെന്നാണ് സൂചന. കഴിഞ്ഞ അധ്യയന വർഷം അവസാനത്തോടെ രണ്ടായിരത്തോളം വിദേശ അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ യോഗ്യതയുള്ള തദ്ദേശീയ അപേക്ഷകരുടെ അഭാവം ഇതിന് തടസ്സമായി.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി...

ഓയിസ്ക പരിസ്ഥിതി ദിനം ആഘോഷിച്ചു

കൊച്ചി: ഓയിസ്ക ഇൻ്റർനാഷണൽ കൊച്ചി സിറ്റി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മെട്രോ മീഡിയനിൽ...

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...