ഐപിഎല്‍ വാതുവെയ്പ്പ്; അജിത് ചന്ദിലയുടെ വിലക്ക് 7 വര്‍ഷമായി ഇളവ് ചെയ്ത് ബിസിസിഐ

Date:

മുംബൈ: 2013ലെ ഐപിഎൽ വാതുവെപ്പ് കേസിൽ ഉള്‍പ്പെട്ട, മുൻ രാജസ്ഥാൻ റോയൽസ് താരം അജിത് ചന്ദിലയുടെ വിലക്ക് ഏഴ് വർഷമായി ഇളവ് വരുത്തി ബിസിസിഐ ഓംബുഡ്സ്മാൻ വിനീത് ശരൺ.

2013ലെ ഐപിഎൽ സീസണിൽ ശ്രീശാന്തിനും അങ്കിത് ചവാനുമൊപ്പം വാതുവെയ്പ്പില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ചന്ദിലക്കും ബിസിസിഐ ആജീവനാന്ത വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. പിന്നീട് സുപ്രീം കോടതി ഇതിൽ ഇടപെടുകയും ബിസിസിഐ ഭരണഘടനയിൽ തന്നെ മാറ്റം വരുത്തുന്ന തലത്തിലേക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ശ്രീശാന്തിനും അങ്കിത് ചവാനും ബിസിസിഐ വിലക്ക് നീക്കിയിരുന്നു. ശ്രീശാന്ത് കേരളത്തിനു വേണ്ടിയും ചവാൻ മുംബൈയിലെ ക്ലബ്ബ് ടീമിനു വേണ്ടിയും കളിച്ചിരുന്നു. 2015ൽ ശ്രീശാന്തിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും ആജീവനാന്ത വിലക്ക് നീക്കാൻ ബി.സി.സി.ഐ വിസമ്മതിച്ചിരുന്നു. ശ്രീശാന്തിന്‍റെ നിരന്തര നിയമപോരാട്ടത്തിനൊടുവിലാണ് വിലക്ക് നീക്കാൻ ബോർഡ് തയാറായത്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...