ഐഎസ്എൽ; ബ്ലാസ്റ്റേഴ്സിന് തോൽവി, എടികെ പ്ലേ ഓഫിലേക്ക്

Date:

കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് എടികെ മോഹൻ ബഗാൻ പ്ലേ ഓഫിലേക്ക്. 2-1 എന്ന സ്കോറിനാണ് എടികെയുടെ വിജയം. ജയത്തോടെ മോഹൻ ബഗാൻ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. ഇതോടെ സീസണിലെ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് എടികെയോട് തോറ്റു. കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരുന്നു.

സാൾട്ട് ലേക്കിൽ പ്ലേ ഓഫ് പ്രതീക്ഷകളോടെ കളിച്ച മോഹൻ ബഗാൻ തുടക്കത്തിൽ തന്നെ ഞെട്ടിപ്പോയി. കളിയുടെ 16-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് എടികെയുടെ വലകുലുക്കി. പെനാൽറ്റി ബോക്സിനുള്ളിൽ നിന്ന് അപോസ്തലസ് ജിയാന്നു നൽകിയ പാസിൽ നിന്നാണ് ഗോൾ നേടിയത്. മികച്ച ഷോട്ടിലൂടെ ഡയമന്റകോസ് ലക്ഷ്യം നേടി.

എന്നാൽ ബ്ലാസ്റ്റേഴ്സിന്‍റെ ആഹ്ളാദം അൽപനേരം മാത്രമേ നീണ്ടുനിന്നുള്ളൂ. 23-ാം മിനിറ്റിൽ കാൾ മക്ഹ്യൂയിലൂടെ എടികെ ലീഡുയർത്തി. ആദ്യപകുതി ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയില്‍ ഹ്യൂഗോ ബൗമസിന് പകരം ഫെഡറികോ ഗല്ലെഗോയെ എടികെ കളത്തിലിറക്കി. പിന്നീട് ഇരു ടീമുകളും മികച്ച ഗോളവസരങ്ങളാണ് സൃഷ്ടിച്ചത്. എന്നാല്‍ പ്രതിരോധക്കോട്ട ഭേദിക്കാനായില്ല. 64-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് രാഹുല്‍ കെപി പുറത്തുപോയത് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. പിന്നീടങ്ങോട്ട് എടികെ വിജയഗോളിനായി നിരന്തരം ആക്രമണമഴിച്ചുവിട്ടു. 71-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കാള്‍ മക്ഹ്യൂ ഒരിക്കല്‍ കൂടി ഭേദിച്ച് വലകുലുക്കിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലായി. ഗോള്‍ വീണതിന് ശേഷവും മോഹന്‍ ബഗാന്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. ആക്രമണങ്ങളെ തടയാന്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം നന്നായി വിയര്‍ത്തു. ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ ബഗാന്‍ പ്രതിരോധം ശക്തമാക്കിയതോടെ സാള്‍ട്ട്‌ലേക്കിലും ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി നേരിട്ടു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...