‘ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക്; റീമേക്കിനൊരുങ്ങി ആമിര്‍ ഖാൻ

Date:

വിപിൻ ദാസിൻ്റെ സംവിധാനത്തിൽ ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജയ ജയ ജയ ജയ ഹേ’ കഴിഞ്ഞ വർഷം മലയാളത്തിലെ വമ്പൻ ഹിറ്റായിരുന്നു. വിപിൻ ദാസും നഷീദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സിനിമ ഇഷ്ടപ്പെട്ട ബോളിവുഡ് താരം ആമിർ ഖാൻ ചിത്രത്തിൻ്റെ ബോളിവുഡ് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. സംവിധായകൻ വിപിൻ ദാസിനെ ആമിർ ഖാൻ മുംബൈയിലേക്ക് വിളിപ്പിച്ചു. മുംബൈയിലെത്തിയ വിപിൻ ദാസിനെ ആമിർ ഖാൻ പ്രശംസിച്ചതായാണ് വിവരം. ബോളിവുഡിൽ മറ്റ് ചില കഥകൾ സിനിമയാക്കാനുള്ള സാധ്യത ആമിർ ഖാൻ വിപിൻ ദാസിനോട് ആരാഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

ലക്ഷ്മി മേനോനും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിയേഴ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. അമൽ പോൾസണാണ് ചിത്രത്തിന്‍റെ സഹനിർമ്മാതാവ്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...