കമല്‍ഹാസൻ – ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2 ലോക്കേഷന്‍ ഉപരോധിച്ച് നാട്ടുകാര്‍

Date:

ചെന്നൈ: ശങ്കർ സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇന്ത്യൻ 2. കാജൽ അഗർവാൾ, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിൽ കമലിന് ഏഴ് വില്ലൻമാരുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയന്‍റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ കൽപ്പാക്കത്തിനടുത്തുള്ള ചതുരംഗപട്ടണത്തിലെ ഡച്ച് കോട്ടയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന ആക്ഷൻ രംഗമാണ് ചിത്രീകരിക്കുന്നത്. ഹോളിവുഡ് സ്റ്റണ്ട് ആർട്ടിസ്റ്റുകളും ഇതിനായി സെറ്റിലുണ്ട്. ഇവരിൽ നിന്ന് കമൽ ഹാസന് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ 2 വിന്‍റെ ഷൂട്ടിംഗ് തടയാൻ നാട്ടുകാർ ശ്രമിച്ച സംഭവം വാർത്തകളിൽ ഇടം നേടുകയാണ്. 

ഇന്ത്യൻ 2 വിന്‍റെ ഷൂട്ടിംഗ് സ്ഥലത്തിന് സമീപമുള്ള ക്ഷേത്രത്തിലേക്ക് സംഭാവന ആവശ്യപ്പെട്ട് ചില ഗ്രാമവാസികൾ ഷൂട്ടിംഗ് സ്ഥലത്തെത്തിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഷൂട്ടിംഗ് സെറ്റിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടർന്ന് അണിയറ പ്രവർത്തകരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഒരു സംഘം നാട്ടുകാർ ഷൂട്ടിംഗ് നടക്കുന്ന ഡച്ച് കോട്ടയുടെ പ്രവേശന കവാടം തടയാൻ ശ്രമിക്കുകയായിരുന്നു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...