ഓസ്കർ വേദിയിൽ അവതാരികയായി എത്തിയ ദീപികയെ പ്രശംസിച്ച് കങ്കണ റണാവത്ത്

Date:

ഓസ്കർ വേദിയിൽ അവതാരികയായി എത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിനെ പ്രശംസിച്ച് നടി കങ്കണ റണാവത്ത്. രാജ്യത്തിന്‍റെ പ്രതിച്ഛായയും അന്തസ്സും ഉയർത്തിപ്പിടിച്ച് സംസാരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇന്ത്യൻ സ്ത്രീകളാണ് ഏറ്റവും മികച്ചവരെന്ന് ദീപിക തെളിയിച്ചുവെന്നും കങ്കണ പറഞ്ഞു.

“ദീപിക പദുക്കോൺ എത്ര മനോഹരിയാണ്. രാജ്യത്തിന്‍റെ പ്രതിച്ഛായ ഉയർത്തിപ്പിടിച്ച് വലിയ ആത്മവിശ്വാസത്തോടെ സംസാരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇന്ത്യൻ സ്ത്രീകളാണ് ഏറ്റവും മികച്ചത് എന്നതിന്‍റെ തെളിവായി ദീപിക പദുക്കോൺ തല ഉയർത്തി നിൽക്കുന്നു,” കങ്കണ ട്വിറ്ററിൽ കുറിച്ചു. ഇതിന് പിന്നാലെ ദീപികയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

കറുത്ത ഗൗൺ അണിഞ്ഞ് പഴയ ഹോളിവുഡ് സ്റ്റൈലിലാണ് ദീപിക ഓസ്കാറിന് എത്തിയത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഓസ്കാർ നിശയിൽ 16 അവതാരകരുണ്ടായിരുന്നു, അവരിലെ ഏക ഇന്ത്യന്‍ വ്യക്തിയായിരുന്നു ദീപിക. ഓസ്കാറിൽ മികച്ച ഗാനത്തിനുള്ള അവാർഡ് നേടിയ ആർആർആറിലെ ഗാനത്തിന്റെ പെര്‍ഫോമന്‍സിന് മുന്നോടിയായി ഗാനം പരിചയപ്പെടുത്തിയാണ് ദീപിക വേദിയിലേക്ക് പ്രവേശിച്ചത്. രസകരമായ രീതിയിൽ ഗാനത്തെ പരിജയപ്പെടുത്തി ദീപിക സദസ്സിന്റെ കയ്യടിയും സ്വന്തമാക്കി.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി...

ഓയിസ്ക പരിസ്ഥിതി ദിനം ആഘോഷിച്ചു

കൊച്ചി: ഓയിസ്ക ഇൻ്റർനാഷണൽ കൊച്ചി സിറ്റി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മെട്രോ മീഡിയനിൽ...

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...