ലിയോയുടെ ചിത്രീകരണത്തിനിടെ ടീമിനൊപ്പം പിറന്നാളാഘോഷിച്ച് ലോകേഷ്

Date:

ലോകേഷ് കനകരാജ് ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ സംവിധായകരിൽ ഒരാളാണ്. 2017 ൽ മാനഗരം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചെങ്കിലും 2019 ൽ എത്തിയ കൈതിയാണ് ലോകേഷിന് കരിയർ ബ്രേക്ക് നൽകിയത്. മാസ്റ്ററിന്‍റെയും വിക്രമിന്‍റെയും വരവോടെ തമിഴ് സിനിമയിൽ ലോകേഷിന്‍റെ മൂല്യം കുത്തനെ ഉയർന്നു. കൈതിയിലെ ചില കഥാപാത്രങ്ങൾ വിക്രമിലേക്ക് കടന്നുവന്നതോടെ അദ്ദേഹം ഒരുക്കുന്ന ക്രോസ് ഓവര്‍ സാധ്യതകളിലേക്കാണ് പ്രേക്ഷകരുടെ ശ്രദ്ധ. വ്യക്തിജീവിതത്തിൽ സന്തോഷകരമായ ഒരു ദിവസത്തിലൂടെയാണ് അദ്ദേഹം ഇപ്പോൾ കടന്നുപോകുന്നത്. ലോകേഷ് കനകരാജിന്‍റെ ജന്മദിനമാണ് ഇന്ന്.

‘മാസ്റ്ററി’ന് ശേഷം വിജയുമായി ഒന്നിക്കുന്ന ‘ലിയോ’ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ് ലോകേഷ് ഇപ്പോൾ. ചിത്രത്തിന്‍റെ കശ്മീർ ഷെഡ്യൂളിനിടെയായിരുന്നു ജന്മദിനാഘോഷം. വിജയ് ഉൾപ്പെടെയുള്ള അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ സംഘമാണ് ഇന്നലെ രാത്രി നടന്ന ജന്മദിനാഘോഷത്തിൽ പങ്കെടുത്തത്. പരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. 

ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്തും ട്വിറ്ററിലൂടെ ലോകേഷിന് ജൻമദിനാശംസകൾ നേർന്നിട്ടുണ്ട്. “ജന്മദിനാശംസകൾ സഹോദരാ, ദൈവം നിങ്ങളെ കൂടുതൽ വിജയങ്ങളും സമാധാനവും സന്തോഷവും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ. ജീവിതത്തിൽ എന്നും ഞാൻ നിങ്ങളോടൊപ്പമുണ്ടാകും. അനുഗ്രഹിക്കപ്പെടുക. ലവ് യൂ” ലോകേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തു. പിറന്നാള്‍ ആശംസകള്‍ക്കെല്ലാം നന്ദി പറഞ്ഞ ലോകേഷ് വിജയ്ക്ക് നന്ദി അറിയിച്ച് മറ്റൊരു ട്വീറ്റും ചെയ്തിട്ടുണ്ട്. അതേസമയം, നിലവിൽ പുരോഗമിക്കുന്ന കശ്മീർ ഷെഡ്യൂൾ മാർച്ച് അവസാന വാരത്തോടെ പൂർത്തിയാകുമെന്നാണ് അറിയുന്നത്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...