നഷ്ടപ്പെട്ടത് ഏറെ ഭാവിയുള്ള കലാകാരിയെ; സുബിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: ചലച്ചിത്ര സീരിയൽ താരം സുബി സുരേഷിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സുബിയുടെ വിയോഗത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും സുബിയുടെ നിര്യാണത്തിൽ അനുശോചിച്ചു. ഹാസ്യകഥാപാത്രങ്ങളെ അനായാസം അവതരിപ്പിക്കാനും പ്രേക്ഷകരിൽ ചലനങ്ങൾ സൃഷ്ടിക്കാനും സുബിക്ക് കഴിഞ്ഞുവെന്ന് മന്ത്രി വി ശിവൻകുട്ടി അനുശോചന കുറിപ്പിൽ പറഞ്ഞു.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുബി. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി ഷോയിലൂടെയാണ് സുബി കേരളത്തിൽ സുപരിചിതയായത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് ജനനം.

തൃപ്പൂണിത്തുറ ഗവൺമെന്‍റ് സ്കൂൾ, എറണാകുളം സെന്‍റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 41 വയസായിരുന്നു. 2006ൽ രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സുബി സുരേഷ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ തത്ത, ഡ്രാമ തുടങ്ങി ഇരുപതിലധികം സിനിമകളിലും അഭിനയിച്ചു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...