പ്രണയം ഫുട്ബോളിനോട്; ശരീരം മുഴുവൻ 32 രാജ്യങ്ങളുടെ സീലുകൾ ടാറ്റൂ ചെയ്ത് 54 കാരൻ

Date:

യുകെ : ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്ന യുകെയിൽ നിന്നുള്ള ഒരു ഫുട്ബോൾ പ്രേമിയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. വേർതിരിവ് നൽകാതെ എല്ലാ രാജ്യങ്ങളെയും ഒന്നായി കണ്ട്, ഫുട്ബോളിനോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് 32 രാജ്യങ്ങളുടെ സീലുകള്‍ സ്വന്തം ശരീരത്തിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ടിൽ നിന്നുള്ള ഇയാൻ ഓഡ്‌ജേഴ്‌സ് എന്ന 54 കാരൻ. 

ഫുട്ബോൾ മത്സരങ്ങൾ കാണാനായി അദ്ദേഹം സഞ്ചരിച്ച രാജ്യങ്ങളുടെ മുദ്രകളാണ് ശരീരത്തിൽ ടാറ്റു ചെയ്തിരിക്കുന്നത്. അദ്ദേഹം സ്വന്തം ശരീരം ഒരു പാസ്പോർട്ടാക്കി മാറ്റിയിരിക്കുകയാണ്. തന്‍റെ പാസ്പോർട്ടിന്‍റെ കോപ്പി ടാറ്റൂ ആർട്ടിസ്റ്റിനെ കാണിച്ചാണ് ഇദ്ദേഹം ഫുട്ബോള്‍ കാണാനായി സന്ദര്‍ശിച്ച രാജ്യങ്ങളുടെ സീലുകള്‍ ഇത്തരത്തിൽ ശരീരത്തിൽ ടാറ്റു ചെയ്തത്. ഇപ്പോൾ 32 എണ്ണം മാത്രമേ ആയിട്ടുള്ളൂവെന്നും എന്നാൽ കൂടുതൽ രാജ്യങ്ങളുടെ മുദ്രകൾ തന്‍റെ ശരീരത്തിൽ ടാറ്റൂ ചെയ്യുമെന്നും ഇയാൻ പറയുന്നു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...