മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വൻ ക്രമക്കേട്; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ

Date:

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസ്. സംസ്ഥാനത്തൊട്ടാകെ നടന്ന തട്ടിപ്പിന്‍റെ വിശദാംശങ്ങൾ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ ക്രമക്കേടിന് കൂട്ടുനിന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്തു.

കൊല്ലത്ത് കേടുപാടുകൾ സംഭവിക്കാത്ത വീട് പുനർനിർമ്മിക്കാൻ 4 ലക്ഷം രൂപ ദുരിതാശ്വാസ നിധി വഴി നൽകിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. വർക്കലയിൽ ഉദരസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയ രോഗിക്ക് ഹൃദ്രോഗത്തിന് പണം നൽകി. കരുനാഗപ്പള്ളി താലൂക്കിൽ 13 പേർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് ഒരു ഡോക്ടറാണ്. ഒരു കുടുംബത്തിലെ ആറ് പേർക്കും സർട്ടിഫിക്കറ്റ് നൽകി. 

പാലക്കാട് ആലത്തൂരിൽ 78 അപേക്ഷകളിൽ 54 എണ്ണത്തിൽ സർട്ടിഫിക്കറ്റ് നൽകിയത് ഒരു ആയുർവേദ ഡോക്ടറാണെന്നും വിജിലൻസ് അറിയിച്ചു. സഹായത്തിനായി സമർപ്പിച്ച 78 അപേക്ഷകളിൽ 28 എണ്ണത്തിനും ഒരേ ഫോൺ നമ്പറാണെന്നും കണ്ടെത്തി. കോഴിക്കോട് ഒരു സർക്കാർ ഉദ്യോഗസ്ഥന്‍റെ അമ്മയ്ക്കും ധനസഹായം നൽകി. കോഴിക്കോട് പ്രവാസിയുടെ മകന് മൂന്ന് ലക്ഷം രൂപയുടെ ചികിത്സാ സഹായം ലഭിച്ചതായും വിജിലൻസ് അറിയിച്ചു. 6 മാസത്തിലൊരിക്കൽ ഓഡിറ്റ് നടത്തണമെന്നും വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്തു. 

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...