മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഒടിടിയില്‍ റിലീസ് ചെയ്തു

Date:

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ ഒടിടിയിൽ റിലീസ് ചെയ്തു. ഉദയ് കൃഷ്ണ രചന നിർവഹിച്ച ‘ക്രിസ്റ്റഫർ’ ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്തത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ തിയേറ്ററുകളിലെത്തിയ ‘ക്രിസ്റ്റഫർ’ ഇതിനകം തന്നെ പ്രേക്ഷക പ്രീതി നേടിയിരുന്നു. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവരെ നിയമത്തിനോ കോടതിക്കോ വിട്ടുകൊടുക്കാതെ ശിക്ഷിക്കുന്ന ‘ഡി.പി.സി.എ.ഡബ്ല്യു’ എന്ന അന്വേഷണ ഏജൻസിയുടെ തലവനായ ‘ക്രിസ്റ്റഫർ’ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായെത്തുന്നത് സ്നേഹയാണ്. മമ്മൂട്ടിക്കൊപ്പം തമിഴ് നടൻ ശരത് കുമാറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ വിനയ് റായിയാണ് ക്രിസ്റ്റഫറിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രമാണിത്. ക്രിസ്റ്റഫർ ആർഡി ഇല്യൂമിനേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.  അമല പോളും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിലെ മറ്റ് നായികമാർ.

‘ആറാട്ട്’ എന്ന ചിത്രത്തിന് ശേഷം ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫർ.  2010ൽ പുറത്തിറങ്ങിയ ‘പ്രമാണി’ക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിച്ച ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, ദീപക് പറമ്പോൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...