‘തീയും പുകയും പരിഭ്രാന്തിയും എത്രയും വേഗം അണയട്ടെ’; ബ്രഹ്മപുരം വിഷയത്തിൽ മഞ്ജു വാര്യർ

Date:

ബ്രഹ്മപുരം തീപിടിത്തത്തെക്കുറിച്ചുള്ള ചർച്ചകൾ അനുദിനം സോഷ്യൽ മീഡിയകളിൽ സജ്ജീവമാകുമ്പോൾ തൻ്റെ നിലപാട് വ്യക്തമാക്കി നടി മഞ്ജു വാര്യർ. ഈ ദുരവസ്ഥ എപ്പോൾ അവസാനിക്കുമെന്നറിയാതെ കൊച്ചി നീറി പുകയുകയാണെന്നാണ് മഞ്ജു സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.

‘ഈ ദുരവസ്ഥ എപ്പോൾ അവസാനിക്കുമെന്നറിയാതെ കൊച്ചി നീറിപ്പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീ അണയ്ക്കാൻ പാടുപെടുന്ന അഗ്നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാം. തീയും പുകയും പരിഭ്രാന്തിയും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാർട്ടായി തിരിച്ചുവരും,’ മഞ്ജു കുറിച്ചു. 

ബ്രഹ്മപുരം തീപിടിത്തത്തെ ന്യായീകരിക്കുന്നവർക്കെതിരെ രമേഷ് പിഷാരടിയും രംഗത്തെത്തിയിരുന്നു. കണ്ണെരിഞ്ഞും, ചുമച്ചും, ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്ട്നെസിനോട് സഹതാപമുണ്ടെന്നാണ് അദ്ദേഹം കുറിച്ചത്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...