സംഗീത സംവിധായകൻ എൻ.പി.പ്രഭാകരൻ അന്തരിച്ചു

Date:

മലപ്പുറം: പ്രശസ്ത സംഗീത സംവിധായകനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ എൻ.പി.പ്രഭാകരൻ (75) അന്തരിച്ചു. ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്നാണ് മരണം സംഭവിച്ചത്. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം. സംസ്കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയത്ത് നടക്കും.

വ്യാഴാഴ്ച തേഞ്ഞിപ്പാലത്തെ വസതിയിൽ ചെലവഴിച്ച ശേഷം രാത്രി ട്രെയിനിൽ തിരുവനന്തപുരത്തേക്ക് പുറപ്പെടവേ തൃശൂരിനടുത്ത് വച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. റെയിൽവേ ഉദ്യോഗസ്ഥർ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സർവീസ് സംഘടനാ പ്രവർത്തനങ്ങളിലും രാഷ്ട്രീയ സാംസ്കാരിക രംഗത്തും പ്രഭാകരൻ സജീവമായിരുന്നു. സിത്താര കൃഷ്ണകുമാർ അടക്കമുള്ളവരെ സംഗീത ലോകത്തേക്ക് നയിച്ചത് അദ്ദേഹമായിരുന്നു. പൂനിലാവ്, അളകനന്ദ, ആനപ്പാറ അച്ചാമ്മ, ഇവൽ ദ്രൗപദി, അനുയാത്ര തുടങ്ങിയ സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. തരംഗിണിയുടെ ഓണപ്പാട്ടുകൾ ഉൾപ്പെടെ നിരവധി ആൽബങ്ങൾക്കും ടിവി പരമ്പരകൾക്കും നാടകങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...