എല്ലാ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗങ്ങളല്ല: സുപ്രീംകോടതി

Date:

ന്യൂഡൽഹി: എല്ലാ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗങ്ങളല്ലെന്നും ഈ നിർവചനം തീരുമാനിക്കുന്നത് ഏതെങ്കിലും പ്രത്യേക പ്രസ്താവനയോ പ്രസംഗമോ ആണെന്നും സുപ്രീം കോടതി. വിദ്വേഷ പ്രസംഗ കേസുകളിൽ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. “വിദ്വേഷമാണ് എല്ലാ മതങ്ങളുടെയും പൊതുശത്രു. വിദ്വേഷം മനസ്സിൽ നിന്ന് നീക്കം ചെയ്യുമ്പോൾ, മാറ്റം സംഭവിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും,” കോടതി പറഞ്ഞു.

ഒരാൾ പറയുന്നതെല്ലാം വിദ്വേഷ പ്രസംഗമാകാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 2014 ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിന്‍റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെതിരായ കേസിന്‍റെ നടപടികൾ രണ്ട് ദിവസം മുമ്പ് ഇതേ ബെഞ്ച് മരവിപ്പിച്ചിരുന്നു. ഈ കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രസംഗം സംബന്ധിച്ച നിലപാട് കോടതി വ്യക്തമാക്കിയത്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി...

ഓയിസ്ക പരിസ്ഥിതി ദിനം ആഘോഷിച്ചു

കൊച്ചി: ഓയിസ്ക ഇൻ്റർനാഷണൽ കൊച്ചി സിറ്റി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മെട്രോ മീഡിയനിൽ...

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...