കൊച്ചി: ഓയിസ്ക ഇൻ്റർനാഷണൽ കൊച്ചി സിറ്റി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മെട്രോ മീഡിയനിൽ ചെടികൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. കലൂർ ദേശാഭിമാനി ജംങ്ങ്ഷനിൽ നടന്ന പരിപാടികൾക്ക് ചാപ്റ്റർ പ്രസിഡൻ്റ് ജെ.ജെ കുറ്റിക്കാട്ട് നേതൃത്വം നൽകി . ചടങ്ങിൽ പങ്കെടുത്ത പരിസ്ഥിതി സ്നേഹികൾക്ക് ജേസി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ലോട്ടറി ടിക്കറ്റ് സമ്മാനമായി നൽകി. ഓയിസ്ക ജില്ലാ പ്രസിഡൻ്റ് സലാഹുദ്ദീൻ കേച്ചേരി ,ചാപ്റ്റർ ഭാരവാഹികളായ ജോൺ വിയാനി ,വി.എസ്.ദിലീപ് കുമാർ ,ആസിഫ് അലി കോമു ,കെ.എ.എ സലാം ,സുധീർ ,എൻ.കെ മുഹമ്മദ് എൻ.എം. ഹസ്സൻ ,ഷൈനി ജോൺ എന്നിവർ പങ്കെടുത്തു.