ഒമാൻ നഴ്സ് ദിനം ആചരിച്ചു; 10,000 ആളുകൾക്കുള്ളത് 43.9 നഴ്സുമാർ

Date:

മ​സ്ക​ത്ത് ​: ഒമാനും മറ്റ് ജിസിസി രാജ്യങ്ങളും എല്ലാ നഴ്സ്മാരുടെയും പ്ര​യ​ത്ന​ങ്ങ​ൾ​ക്ക് ആദരമർപ്പിച്ച് കൊണ്ട് ന​ഴ്​​സി​ങ്​ ദി​നം ആ​ച​രി​ച്ചു. എല്ലാ വർഷവും മാർച്ച് 13നാണ് ഗൾഫ് രാജ്യങ്ങൾ നഴ്സിങ് ദിനം ആചാരിക്കാറുള്ളത് . ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് 10,000 പേർക്ക് 43.9 നഴ്സുമാരാണുള്ളത്. ആരോഗ്യം നിലനിർത്തുന്നതിനോ പുനഃസ്ഥാപിക്കുന്നതിനോ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോ വേണ്ടി വ്യക്തികൾക്കും കമ്മ്യൂണിറ്റികൾക്കും പരിചരണം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രവർത്തന മേഖലയാണ് നഴ്സിങ്.

രോഗികളുടെ ജീവൻ രക്ഷിക്കാൻ വളരെയധികം വിശ്വസ്തതയും ക്ഷമയും ആവശ്യമാണെന്ന് നഴ്സ് സലേം അൽ റബാനി പറഞ്ഞു. കൊവിഡ് കാലത്ത് ദീർഘനേരം അധ്വാനിച്ചാണ് രോഗികളിൽ പലരെയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.

ഉദ്യോഗസ്ഥരുടെയും മാനേജർമാരുടെയും സഹായവും സാമൂഹിക പിന്തുണയും കഴിവുകൾ വർദ്ധിപ്പിക്കുന്നതിലും ജോലിഭാരത്തിന്‍റെ പ്രതികൂല ഫലങ്ങൾ കൈകാര്യം ചെയ്യാനും തങ്ങളെ പ്രാപ്തരാക്കി. പകർച്ചവ്യാധി സമയത്ത് തങ്ങൾ സഹിച്ച ഭാരത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് സമൂഹത്തിൽ ധാരണ വ​ള​ർ​ന്നു​വെ​ന്നാ​ണ്​ കരു​തു​ന്ന​തെ​ന്നും​ അ​ൽ റ​ബാ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...