ഓൺലൈൻ ലഹരി ഇടപാട്; 1300 വെബ്സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തി ദുബായ് പോലീസ്

Date:

ദുബായ്: ലഹരി ഇടപാടുകൾ നടത്തിയ 1,300 വെബ് സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി ദുബായ് പോലീസ്. യുഎഇ ടെലികോം റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് സൈബർ ക്രൈം ആക്ട് പ്രകാരമാണ് നടപടി. ഓൺലൈൻ വഴിയുള്ള അനധികൃത ഇടപാടുകൾ നിരീക്ഷിക്കാൻ ഇലക്ട്രോണിക് പട്രോൾ ടീമിനെയും ദുബായ് പോലീസ് ചുമതലപ്പെടുത്തി. മുൻ വർഷങ്ങളിൽ വാട്സാപ്പ് വഴി ലഹരി ഇടപാട് നടത്തിയതിന് 100 പേരെ അറസ്റ്റ് ചെയ്തിരുന്നു.

സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ച് അറിയിക്കാൻ 901 എന്ന നമ്പറിൽ വിളിക്കാനോ ദുബായ് പോലീസിന്‍റെ വെബ്സൈറ്റുമായോ സ്മാർട്ട് ആപ്പുമായോ ബന്ധപ്പെടാനും അഭ്യർത്ഥിച്ചു. 2022 ൽ എമിറേറ്റിൽ നിന്ന് 2.5 ടണ്ണിലധികം ലഹരി മരുന്നുകളും 130 ദശലക്ഷം വേദനസംഹാരികളുമാണ് പിടിച്ചെടുത്തത്. എമിറേറ്റിന് പുറത്ത് 69 കോടി ദിർഹം വിലമതിക്കുന്ന 4.7 ടൺ ലഹരിമരുന്ന് പിടിച്ചെടുക്കുമെന്നും ദുബായ് പോലീസ് സൂചന നൽകിയിരുന്നു. കഴിഞ്ഞ വർഷം ലഹരിമരുന്നിന് അടിമകളായ 458 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി...

ഓയിസ്ക പരിസ്ഥിതി ദിനം ആഘോഷിച്ചു

കൊച്ചി: ഓയിസ്ക ഇൻ്റർനാഷണൽ കൊച്ചി സിറ്റി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മെട്രോ മീഡിയനിൽ...

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...