മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന പുരസ്കാരം ജോണ്‍ ബ്രിട്ടാസിന്‌

Date:

ന്യൂ ഡൽഹി: മികച്ച പാർലമെന്‍റേറിയനുള്ള സൻസദ് രത്ന പുരസ്കാരം ഡോ.ജോൺ ബ്രിട്ടാസ് എം.പിക്ക്. രാജ്യസഭയിലെ ചോദ്യങ്ങൾ, സ്വകാര്യ ബില്ലുകൾ, സംവാദങ്ങളിലെ പങ്കാളിത്തം, ഇടപെടൽ എന്നിവയുൾപ്പെടെ സഭാ നടപടികളിലെ മികവിനുള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നത്.

പാർലമെന്‍ററി സഹമന്ത്രി അർജുൻ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ടി.എസ്.കൃഷ്ണമൂർത്തിയായിരുന്നു സഹാധ്യക്ഷൻ. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്‍റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പാർലമെന്‍റേറിയൻ അവാർഡിന്‍റെ നടത്തിപ്പ് ചുമതല പ്രൈം പോയിന്‍റ് ഫൗണ്ടേഷനാണ്.

ഡോ.ജോൺ ബ്രിട്ടാസിനെ കൂടാതെ രാജ്യസഭയിൽ നിന്നുള്ള ഡോ.മനോജ് കുമാർ , ഫൗസിയ തഹ്സീൻ അഹമ്മദ് ഖാൻ എന്നിവരും അവാര്‍ഡിന് അര്‍ഹരായി. ബിദ്യുത് ബരണ്‍ മഹതോ, ഡോ.സുകാന്ത മജുംദാർ, കുൽദീപ് റായ് ശർമ, ഡോ. ഹീണ വിജയകുമാർ ഗാവിത, അധിര്‍ രഞ്ജൻ ചൗധരി, ഗോപാൽ ചിനയ്യ ഷെട്ടി, സുദീർ ഗുപ്ത, ഡോ.അമോൽ റാം സിംഗ് കോളി എന്നിവരാണ് ലോക് സഭാംഗങ്ങളായ പുരസ്കാര ജേതാക്കൾ. മുൻ എംപി ടി കെ രംഗരാജന് ഡോ എ പി ജെ അബ്ദുൾ കലാം ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് ലഭിച്ചു. ലോക്സഭയുടെ ഫിനാൻസ് കമ്മിറ്റി, രാജ്യസഭയുടെ ട്രാൻസ്പോർട്ട് ടൂറിസം ആൻഡ് കൾച്ചറൽ കമ്മിറ്റി എന്നിവയും അവാര്‍ഡിന് അര്‍ഹമായി.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...