‘മത്സ്യകന്യകയുടെ മമ്മി’ മനുഷ്യനിർമ്മിതമെന്ന് ശാസ്ത്രജ്ഞർ; രഹസ്യം ചുരളഴിയുന്നു

Date:

വർഷങ്ങളായി ഗവേഷകരെ ആശയക്കുഴപ്പത്തിലാക്കിയ ഒരു മമ്മിയുടെ രഹസ്യം ഏകദേശം 300 വർഷങ്ങൾക്ക് ശേഷം പുറത്ത് വന്നിരിക്കുകയാണ്. മത്സ്യകന്യക പോലുള്ള മമ്മി കണ്ടെത്തിയതിന് ശേഷം വർഷങ്ങളായി അതിന്‍റെ രഹസ്യം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ശാസ്ത്രജ്ഞർ. ഒറ്റനോട്ടത്തിൽ അലറുന്ന ഒരാളുടെ മുഖവും താഴേക്ക് വരുമ്പോൾ ഒരു മത്സ്യത്തിന്‍റെ വാലുമാണ് രൂപത്തിനുള്ളത്. 

12 ഇഞ്ച് വലിപ്പമുള്ള വിചിത്രമായ ആകൃതിയിലുള്ള ഈ മമ്മി 200 വർഷങ്ങൾക്ക് മുമ്പ് ജാപ്പനീസ് ദ്വീപായ ഷിക്കോകുവിനടുത്തുള്ള പസഫിക് സമുദ്രത്തിൽ നിന്നാണ് കണ്ടെത്തുന്നത്. മീൻപിടിത്ത വലയിൽ കുടുങ്ങുകയായിരുന്നു ഇത്. പിന്നീട് ഇത് നിരവധി സ്ഥലങ്ങളിലേക്ക് മാറ്റിയെങ്കിലും ജാപ്പനീസ് നഗരമായ അസകുച്ചിയിലെ എൻജുയിൻ ക്ഷേത്രത്തിൽ ഏകദേശം 40 വർഷമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. 

രൂപത്തിന്റെ തലയിൽ ഇപ്പോഴും മുടി കാണാം. അതുപോലെ മൂർച്ചയുള്ള പല്ലുകളും കാണാം. മുകൾ ഭാഗങ്ങളെല്ലാം മനുഷ്യനുമായി സാദൃശ്യമുള്ളതാണെങ്കിലും, താഴെക്കെത്തുമ്പോൾ ഒരു മത്സ്യത്തിന്‍റെ രൂപത്തിനോട് സാദൃശ്യമുള്ളതാകുന്നു.

ജപ്പാനിലെ ആളുകളുടെ ഇടയിൽ ഇതിന് വലിയ പ്രാധാന്യമാണുള്ളത്. ചിലർ ഈ രൂപത്തെ ആരാധിക്കുന്നു, മറ്റ് ചിലർ മത്സ്യകന്യകയുടെ മാസം രുചിച്ചാൽ മരണമില്ലെന്ന് കരുതുന്നു. അതുകൊണ്ടു തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മത്സ്യകന്യകയുടെ മമ്മി എന്ന തരത്തിൽ ഇത് വലിയ ശ്രദ്ധ നേടി. എന്നാൽ വർഷങ്ങളായി ശാസ്ത്രജ്ഞർ ഇതിനെ കുറിച്ച് പഠിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇത് മനുഷ്യൻ നിർമിച്ച രൂപമെന്നാണ് പുറത്ത് വരുന്നത്. എന്തെന്നാൽ പേപ്പർ, തുണി, കോട്ടൺ, മത്സ്യത്തിന്റെ ചില ഭാ​ഗങ്ങൾ എന്നിവയാണ് ഇത് നിർമ്മിച്ചെടുക്കുന്നതിനായി ഉപയോ​ഗിച്ചിരിക്കുന്നത്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി...

ഓയിസ്ക പരിസ്ഥിതി ദിനം ആഘോഷിച്ചു

കൊച്ചി: ഓയിസ്ക ഇൻ്റർനാഷണൽ കൊച്ചി സിറ്റി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മെട്രോ മീഡിയനിൽ...

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...