സോഷ്യൽ മീഡിയ പരസ്യങ്ങൾ; സെലിബ്രിറ്റികൾക്കും ഇൻഫ്ലൂവൻസർമാർക്കും മാർഗനിർദേശം

Date:

ന്യൂഡൽഹി: തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ അവതരിപ്പിക്കുന്നതിനെതിരെ സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും മാർഗ്ഗനിർദ്ദേശങ്ങൾ. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

സോഷ്യൽ മീഡിയയിൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ അവതരിപ്പിക്കുമ്പോൾ ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി. പരസ്യങ്ങൾ, സ്പോൺസേർഡ‍് ഇവന്‍റ്സ്, പെയ്ഡ് പ്രമോഷനുകൾ മുതലായവ ലളിതവും വ്യക്തവുമായ ഭാഷയിൽ അവതരിപ്പിക്കണം. പരസ്യമാണോ സ്പോൺസേർഡ‍് പരിപാടിയാണോ പാർട്നർഷിപ് പരിപാടിയാണോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കണം.

പരസ്യദാതാവിന്‍റെ മാനദണ്ഡങ്ങളെക്കുറിച്ചും പരസ്യങ്ങളിലെ അവകാശവാദങ്ങളെക്കുറിച്ചും ഇൻഫ്ലുവൻസർ അറിഞ്ഞിരിക്കണം. സ്വയം ഉപയോഗിച്ച് ഉൽപ്പന്നത്തിന്‍റെ ഗുണനിലവാരം വിലയിരുത്താനും നിർദ്ദേശിക്കുന്നു. പ്രേക്ഷകർക്ക് സുതാര്യത ഉറപ്പാക്കാൻ ഇത്തരം കാര്യങ്ങൾ പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...