2028-ല്‍ 6ജി നെറ്റ് വർക്കിലേക്ക് മാറാനൊരുങ്ങി ദക്ഷിണ കൊറിയ

Date:

സിയോൾ: ടെലികോം മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ദക്ഷിണ കൊറിയ ഒരുങ്ങുന്നു. ലോകത്തിലാദ്യമായി 5 ജി നെറ്റ് വർക്ക് അവതരിപ്പിച്ച രാജ്യം ഇപ്പോൾ 2028 ഓടെ 6 ജി നെറ്റ് വർക്കിലേക്ക് മാറാൻ പദ്ധതിയിടുകയാണ്. 2030 കെ-നെറ്റ് വർക്ക് പദ്ധതിയിലാണ് ദക്ഷിണ കൊറിയൻ സർക്കാർ ഈ മേഖലയിലെ ഭാവി പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമം നടത്തും. 6ജി സാങ്കേതിക ഉപകരണങ്ങൾ നിർമ്മിക്കാൻ പ്രാദേശിക കമ്പനികളെ പ്രോത്സാഹിപ്പിക്കും. 6 ജി സാങ്കേതികവിദ്യകളുടെ സാധ്യതാ പഠനത്തിനായി 48.17 കോടി ഡോളറിന്‍റെ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയയുടെ സയൻസ് ആൻഡ് ഐസിടി മന്ത്രാലയം അറിയിച്ചു.

ജർമ്മൻ അനലിറ്റിക്സ് കമ്പനിയായ ഐപിലിറ്റിക്സ് പറയുന്നതനുസരിച്ച്, 5 ജി സാങ്കേതികവിദ്യ വികസനത്തിലും ആഗോളതലത്തിൽ 5 ജി പേറ്റന്‍റുകളുടെ എണ്ണത്തിലും ദക്ഷിണ കൊറിയ മുൻപന്തിയിലാണ്. നേരത്തെ വന്ന 4ജി സാങ്കേതിക വിദ്യകളില്‍ യുഎസ്, യൂറോപ്യന്‍ കമ്പനികളായിരുന്നു മുന്നില്‍.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി...

ഓയിസ്ക പരിസ്ഥിതി ദിനം ആഘോഷിച്ചു

കൊച്ചി: ഓയിസ്ക ഇൻ്റർനാഷണൽ കൊച്ചി സിറ്റി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മെട്രോ മീഡിയനിൽ...

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...