പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയിൽസാമി അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

Date:

ചെന്നൈ : തമിഴ് നടൻ മയിൽസാമി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് മയിൽസാമി. ഹാസ്യ വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും ഒരുപോലെ തിളങ്ങിയ പ്രിയ സഹപ്രവർത്തകന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം.

1984 ൽ കെ ഭാഗ്യരാജ് സംവിധാനം ചെയ്ത ധവനി കനവുകൾ എന്ന ചിത്രത്തിലൂടെയാണ് മയിൽസാമി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സിനിമയിലെ ആൾക്കൂട്ടത്തിൽ ഒരാൾ മാത്രമായിരുന്നെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ദൂൾ, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രൻ, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് എന്നിവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. കണ്‍കളെ കൈത് സെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള അവാർഡ് ലഭിച്ചു. സുജാത തിരക്കഥയെഴുതി ഭാരതിരാജ സംവിധാനം ചെയ്ത ഈ ചിത്രം 2004 ലാണ് പുറത്തിറങ്ങിയത്. 2000 മുതൽ തമിഴ് സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു മയിൽസാമി. 2016ൽ മാത്രം 16 സിനിമകളിൽ അഭിനയിച്ചു.

സിനിമകളിൽ അഭിനയിക്കുന്നതിന് പുറമേ സ്റ്റേജ് പെർഫോർമർ, സ്റ്റാൻഡ് അപ്പ് കൊമേഡിയന്‍, ടെലിവിഷൻ അവതാരകൻ, നാടക നടൻ എന്നീ നിലകളിലും മയിൽസാമി സജീവമായിരുന്നു. സൺ ടിവിയുടെ അസതപോവത് യാര് എന്ന ഷോയിലെ സ്ഥിരം വിധികർത്താവായിരുന്നു അദ്ദേഹം. ഇത് വളരെ ജനപ്രിയ ഷോയായിരുന്നു. നെഞ്ചുക്കു നീതി, വീട്‍ല വിശേഷം, ദി ലെജൻഡ് എന്നിവയാണ് അദ്ദേഹത്തിന്‍റെ സമീപകാല ചിത്രങ്ങൾ.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...