ജനന നിരക്ക് കുറയുന്നു; ജനസംഖ്യാ വർധനവിനുള്ള നിർദ്ദേശങ്ങളുമായി ചൈന

Date:

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ചൈന. പക്ഷേ, കഴിഞ്ഞ 60 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കിനാണ് രാജ്യം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇതോടെ ജനസംഖ്യ വർധിപ്പിക്കാനുള്ള വഴി തേടുകയാണ് ചൈന. രാഷ്ട്രീയ ഉപദേഷ്ടാക്കൾ ഇതിനായി 20 മാർഗ്ഗനിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. 

1980 മുതൽ 2015 വരെ ചൈന ഒറ്റക്കുട്ടി നയമായിരുന്നു പിന്തുടർന്നത്. ഇതോടെ രാജ്യത്തെ ജനനനിരക്ക് കുറയുകയും ജനസംഖ്യയെ ബാധിക്കുകയും ചെയ്തു. 2021 ൽ മൂന്ന് കുട്ടികൾ വരെ ആകാമെന്ന് ചൈന പറഞ്ഞിരുന്നു. എന്നാൽ കോവിഡ് -19 സാമൂഹിക-സാമ്പത്തിക സാഹചര്യത്തെ ബാധിച്ചതിനാൽ, പലരും കുട്ടികളെക്കുറിച്ച് ചിന്തിച്ചില്ല. 

ശിശുപരിപാലനത്തിന്‍റെ ഉയർന്ന ചെലവ്, വിദ്യാഭ്യാസച്ചെലവ്, കുറഞ്ഞ വരുമാനം, ലിംഗ അസമത്വം എന്നിവയെല്ലാം കുട്ടികൾ വേണ്ടന്നുള്ളതിനുള്ള കാരണങ്ങളായി യുവാക്കൾ ചൂണ്ടിക്കാണിക്കുന്നു. ആയതിനാൽ രണ്ടാമത്തെയും മൂന്നാമത്തെയും കുഞ്ഞിനെ സ്വീകരിക്കുന്ന കുടുംബങ്ങൾക്ക് സബ്സിഡി മുതൽ‌ സൗജന്യ പൊതുവിദ്യാഭ്യാസം വരെ നിർദ്ദേശത്തിൽ പരാമർശിക്കുന്നുണ്ട്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...