ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ല, പുതിയ നിയമനങ്ങള്‍ നടത്തും; ടിസിഎസ്

Date:

മുംബൈ: ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്ന് ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). ആരെയും പിരിച്ച് വിടില്ലെന്ന് ടിസിഎസിന്‍റെ ചീഫ് എച്ച്ആർ ഓഫീസർ മിലിന്ദ് ലക്കഡ് അറിയിച്ചു. ജീവനക്കാരെ നിയമിച്ച് കഴിഞ്ഞാൽ ദീർഘകാല കരിയറിനായി അവരെ പരിശീലിപ്പിക്കുക എന്നതാണ് ടിസിഎസിന്‍റെ സമീപനമെന്നും അദ്ദേഹം പറഞ്ഞു.

മാന്ദ്യ ഭീഷണിയെത്തുടർന്ന് ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന സമയത്താണ് ടിസിഎസിന്‍റെ തീരുമാനം. വളരെയധികം നിയമനങ്ങൾ നടത്തിയതിനാലാണ് കമ്പനികൾക്ക് ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വന്നതെന്നും മിലിന്ദ് ചൂണ്ടിക്കാട്ടി. സ്റ്റാർട്ടപ്പ് കമ്പനികളിൽ നിന്ന് പുറത്തായവർക്ക് ടിസിഎസ് നിയമനം നൽകും.

ആറ് ലക്ഷത്തിലധികം ടിസിഎസ് ജീവനക്കാർക്ക് മുൻ വർഷങ്ങളിലേതിന് സമാനമായ ശമ്പള വർദ്ധനവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ ടിസിഎസ് 10,846 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു. കമ്പനി 67 രൂപയുടെ പ്രത്യേക ലാഭവിഹിതവും 8 രൂപയുടെ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിരുന്നു. ടിസിഎസിന്‍റെ ഓഹരികൾ നിലവിൽ നേരിയ ഇടിവോടെ 3497.75 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...