പങ്കാളി ഗർഭിണി; സന്തോഷം പങ്കുവച്ച് ഇംഗ്ലണ്ട് മുൻ വനിതാ ക്രിക്കറ്റ് താരം സാറ ടെയ്‍ലർ

Date:

ലണ്ടൻ: പങ്കാളി ഗർഭിണിയായ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ഇംഗ്ലണ്ട് മുൻ വനിതാ ക്രിക്കറ്റ് താരം സാറ ടെയ്‍ലർ. തന്‍റെ പങ്കാളിയായ ഡയാനക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന വിശേഷം ഇൻസ്റ്റഗ്രാം വഴിയാണ് പങ്കുവച്ചത്. അമ്മയാകുക എന്നത് എന്‍റെ പങ്കാളിയുടെ സ്വപ്നമാണ്. യാത്ര എളുപ്പമായിരുന്നില്ല. എങ്കിലും ഡയാന ഒരിക്കലും ആ ആഗ്രഹം ഉപേക്ഷിച്ചില്ലെന്ന കുറിപ്പോടെയാണ് സാറ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്.

അവൾ മികച്ച അമ്മയായിരിക്കുമെന്ന് തനിക്കറിയാം, അതിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും സാറ പ്രതികരിച്ചു. 2022ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഐവിഎഫ് വഴി അജ്ഞാത ദാതാവിൽ നിന്നാണ് പങ്കാളി ഗർഭിണിയായതായും സാറ വെളിപ്പെടുത്തി.

2019ലാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സാറ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 2009, 2017 ഏകദിന ലോകകപ്പുകളും 2009 ടി 20 ലോകകപ്പും ഇംഗ്ലണ്ടിനായി നേടിയ ടീമിന്‍റെ ഭാഗമായിരുന്നു. ഇംഗ്ലണ്ടിനായി 226 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...