ചിന്തയുടെ പ്രബന്ധം പരിശോധിച്ച് ബോധ്യപ്പെട്ടത്: വീഴ്ചകൾ ഇല്ലെന്ന് ഗൈഡ്

Date:

തിരുവനന്തപുരം: ചിന്ത ജെറോം കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധം പരിശോധിച്ച് ബോധ്യപ്പെട്ടതാണെന്നും അതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും കേരള വിസിക്ക് വിശദീകരണം നൽകി ചിന്തയുടെ ഗൈഡ് കൂടിയായ മുൻ പിവിസി ഡോ. പി.പി. അജയകുമാർ.

ചങ്ങമ്പുഴയുടെ വാഴക്കുലയെന്ന കൃതി വൈലോപ്പിള്ളിയുടേതാണെന്ന് പ്രബന്ധത്തിൽ പരാമർശിച്ചത് നോട്ടപ്പിശകാണെന്നും തെറ്റ് തിരുത്തി പ്രബന്ധം അച്ചടിച്ച് പ്രസിദ്ധീകരിക്കുമെന്നും ഡോ. അജയകുമാർ വിസിക്ക് മറുപടി നൽകി. പ്രബന്ധം നിരവധി ലേഖനങ്ങളിൽ നിന്ന് പകർത്തിയതാണെന്നും അക്ഷരത്തെറ്റും വ്യാകരണ പിശകുകളും നിരവധിയാണെന്നും ചൂണ്ടിക്കാട്ടി സർവകലാശാല വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത പ്രബന്ധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതി പരിശോധിക്കാൻ ഗവർണർ വി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഗൈഡിൽ നിന്ന് വിശദീകരണം ലഭിക്കാഞ്ഞതിനാൽ വി.സി ഇതുവരെ ഗവർണർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

പ്രബന്ധത്തിന് മറ്റ് പ്രസിദ്ധീകരണങ്ങളുമായി 10 ശതമാനത്തിൽ താഴെ സാമ്യതയേ ഉള്ളൂവെന്നും യുജിസി വ്യവസ്ഥകൾക്കനുസൃതമായാണ് പരിശോധന നടത്തിയതെന്നും പ്രബന്ധം പൂർണ്ണമായും ഗവേഷകയുടെ സ്വന്തം കണ്ടെത്തലുകളാണെന്നും ഗൈഡിന്‍റെ വിശദീകരണത്തിൽ പറയുന്നു. വി.സി ആവശ്യപ്പെട്ടതനുസരിച്ച് ചിന്തയുടെ പി.എച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകളും പ്രബന്ധം വിലയിരുത്തിയ പ്രൊഫസർമാരുടെ റിപ്പോർട്ടുകളും ഓപ്പൺ ഡിഫൻസ് രേഖകളും രജിസ്ട്രാർ സമർപ്പിച്ചു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും – മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി...

ഓയിസ്ക പരിസ്ഥിതി ദിനം ആഘോഷിച്ചു

കൊച്ചി: ഓയിസ്ക ഇൻ്റർനാഷണൽ കൊച്ചി സിറ്റി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ മെട്രോ മീഡിയനിൽ...

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...