ഉക്രൈൻ ശാശ്വത സമാധാന പ്രമേയ വോട്ടെടുപ്പ്; വിട്ടുനിന്ന് ഇന്ത്യ

Date:

ന്യൂയോര്‍ക്ക്: റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ച് ഒരു വർഷം തികയുമ്പോൾ, ശാശ്വത സമാധാനത്തിനായി ഐക്യരാഷ്ട്രസഭ അവതരിപ്പിച്ച പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഉക്രൈനും അവരെ പിന്തുണക്കുന്നവരും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയം 193 അംഗ യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് യുഎൻ ജനറൽ അസംബ്ലിയിൽ പ്രമേയം അവതരിപ്പിച്ചത്.

പ്രമേയത്തെ അനുകൂലിച്ച് 141 രാജ്യങ്ങൾ വോട്ട് ചെയ്തപ്പോൾ ഏഴ് രാജ്യങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ഇന്ത്യയടക്കം 32 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇരു രാജ്യങ്ങളും ശത്രുത അവസാനിപ്പിച്ച് നയതന്ത്രപരമായി മുന്നോട്ട് പോകണമെന്ന് ഇന്ത്യ പറഞ്ഞു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...