യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മലയാളി വിവേക് രാമസ്വാമി

Date:

വാഷിങ്ടണ്‍: അടുത്ത അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വിവേക് രാമസ്വാമി. പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമി അമേരിക്കയിൽ വ്യവസായിയും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് വിവേക് ഉൾപ്പെടെ മൂന്ന് സ്ഥാനാർത്ഥികളാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്, മറ്റൊരു ഇന്ത്യൻ വംശജയും ഐക്യരാഷ്ട്രസഭയിലെ മുൻ യുഎസ് അംബാസഡറുമായ നിക്കി ഹേലി എന്നിവരാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ മറ്റ് മത്സരാർത്ഥികൾ.

ഈ രാജ്യത്ത് അതിന്‍റെ ആദര്‍ശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ താന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. ജീവിതത്തിലെ ഓരോ നിമിഷവും അമേരിക്കയെ തിരികെ കൊണ്ടുവരുന്നതിനായിരിക്കണം മുന്‍ഗണനയെന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ശേഷം വിവേക് വ്യക്തമാക്കി.

37 കാരനായ വിവേക് രാമസ്വാമിയുടെ മാതാപിതാക്കൾ യുഎസിലേക്ക് കുടിയേറിയവരാണ്. തെക്കുപടിഞ്ഞാറൻ ഒഹിയോയിലാണ് താമസം. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്‍റ് സയൻസിന്‍റെ സ്ഥാപകനും സ്‌ട്രൈവ് അസ്റ്റ് മാനേജ്മെന്‍റിന്‍റെ സഹസ്ഥാപകനുമായ വിവേക് ജനിച്ചതും വളർന്നതും യുഎസിലാണ്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി പുനക്രമീകരിച്ചു

പത്തനംതിട്ട: മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ...

ഇരട്ടി മധുരം : അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തില്‍ സനല്‍

അഭിനയിച്ച ആല്‍ബത്തിനും ഷോര്‍ട് ഫിലിമിനും അവാര്‍ഡ് ലഭിച്ച സന്തോഷത്തിലാണ് അടൂരിന്റെ സ്വന്തം...

SSLC പരീക്ഷാഫലം മേയ് 20-ന്; പ്ലസ്ടു മേയ് 25-ന്; ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 20-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി...

ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’ റീ റിലീസിനൊരുങ്ങുന്നു

ആഖ്യാന ശൈലി കൊണ്ടും പ്രമേയം കൊണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്...