മുതിര്‍ന്ന ബോളിവുഡ് നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു

Date:

മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ സമീർ ഖാഖർ (71) അന്തരിച്ചു. അദ്ദേഹത്തിന്‍റെ ബന്ധു ഗണേഷ് ഖാഖറാണ് മരണവാർത്ത സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങൾ തകരാറിലായതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് ശ്വസന സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ഉറക്കത്തിൽ വച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളമാവുകയായിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയത്തിന്‍റെ പ്രവർത്തനം ക്രമത്തിൽ ആയിരുന്നില്ല. മൂത്ര സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ച അദ്ദേഹം പുലർച്ചെ 4.30 ഓടെ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഗണേഷ് പറഞ്ഞു. മുംബൈയിലെ ബോറിവലിയിലെ എംഎം ആശുപത്രിയിലായിരുന്നു അന്ത്യം. 

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ശ്രദ്ധനേടിയ ഏറ്റവും ജനപ്രിയനായ അഭിനേതാക്കളിൽ ഒരാളാണ് സമീർ ഖാഖർ. നുക്കദ്, മനോരഞ്ജൻ, സർക്കസ്, നയാ നുക്കദ്, ശ്രീമാൻ ശ്രീമതി, അദാലത്ത് എന്നിവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ പരമ്പരകളിൽ ഉൾപ്പെടുന്നു. ഗുജറാത്തി നാടകവേദിയിലും അദ്ദേഹം തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 1980 കളുടെ പകുതി മുതൽ അദ്ദേഹം സിനിമകളിൽ സജീവമായിരുന്നു.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...