വനിതാ ടി20 ലോകകപ്പ്; ഇന്ത്യ സെമിയിൽ, അയർലൻഡിനെ പരാജയപ്പെടുത്തിയത് 5 റൺസിന്

Date:

പോര്‍ട്ട് എലിസബത്ത് (ദക്ഷിണാഫ്രിക്ക): അയർലൻഡിനെ തോൽപ്പിച്ച് ഇന്ത്യ വനിതാ ടി20 ലോകകപ്പ് സെമി ഫൈനലിൽ കടന്നു. മഴ മൂലം തടസപ്പെട്ട കളിയിൽ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

ഇന്ത്യ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 8.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 54 റണ്‍സെടുത്ത് നിൽക്കെയാണ് മഴ കളി തടസപ്പെടുത്തിയത്. 59 ആയിരുന്നു ഈ സമയം അയർലൻഡിന്‍റെ ഡക്ക്‌വര്‍ത്ത് ലൂയിസ് പാർ സ്കോർ. കളി തുടരാൻ കഴിയാതിരുന്നതിനാൽ അവർ മത്സരത്തിൽ അഞ്ച് റൺസിന് തോറ്റു. ജയത്തോടെ ഗ്രൂപ്പ് ബിയിൽ നിന്ന് ഇംഗ്ലണ്ടിനൊപ്പം ഇന്ത്യയും സെമി ഫൈനലിൽ പ്രവേശിച്ചു.

156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് ആദ്യ പന്തിൽ തന്നെ ആമി ഹണ്ടറിനെ (1) റണ്ണൗട്ട് രൂപത്തിൽ നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ തന്നെ ഓർല പ്രെന്‍ഡെര്‍ഗാസ്റ്റും (0) പുറത്തായി. ഗാബി ലൂയിസും (32*) ക്യാപ്റ്റൻ ലോറ ഡെലാനിയും (17*) ചേർന്ന് 53 റൺസിൽ എത്തിച്ചപ്പോഴാണ് മഴ കളി മുടക്കിയത്.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ബി.ടെക് ലാറ്ററൽ എൻട്രി

കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് ലാറ്ററൽ എൻട്രി(B.Tech Lateral...

ഡോ. എം. ലീലാവതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം സമര്‍പ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക്...

വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ

ആലപ്പുഴ: 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം നാളെ...

അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടൻ സുധിയുടെ സംസ്കാരം ഇന്ന്.

കൊല്ലം : ഇന്നലെ പുലർച്ചെ വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത മിമിക്രി,സിനിമാനടൻ കൊല്ലം...